കാറിടിച്ച് നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരുക്ക്
വണ്ടിപ്പെരിയാര്‍: അമിതവേഗതയിലെത്തിയ കാര്‍ ജീപ്പിലിടിച്ചു. നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു 11 പേര്‍ക്ക് പരുക്ക്.
ഡൈമൂക്ക് സ്വദേശികളായ സരസമ്മ(57), ജയന്തി(33), തങ്കപ്പന്(59), ലീലാമ്മ(58), മോഹന്‍(51), മോസസ്(ഒന്‍പത്), മുരുകേശന്(31), ഷീബ(19), മണിമേഖല(22), വര്‍ഗീസ്(44), ജീപ്പ് ഡ്രൈവര്‍ പെരിയാര്‍ സ്വാദേശി ഷാജഹാന് (39) എന്നിവരെ ചെറിയ പരിക്കുകളോടെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
ദേശീയപാത 183 ല്‍ നെല്ലിമലയ്ക്ക് സമീപം ഇന്നലെ വൈകുന്നേരം 5.30 ഓടു കൂടിയാണ് അപകടം.
കുമളി ഭാഗത്ത് നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വണ്ടിപ്പെരിയാറ്റില്‍ നിന്നും ഡൈമൂക്കിലേക്ക് പോവുകയായിരുന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് റോഡരുകിലെ സംരക്ഷണ ഭിത്തിയിലിടിച്ചു പെരിയാര്‍ ചോറ്റുപാറ തോട്ടിലേക്ക് മറിയുകയായിരുന്നു.
ഇടിച്ച കാര്‍ നിര്‍ത്താതെ പോയതായി ജീപ്പ് ഡ്രൈവര്‍ പറഞ്ഞതിനെ തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."