HOME
DETAILS
MAL
ഖത്തറിനെതിരായ സഊദി സഖ്യത്തിന്റെ വ്യോമ ഉപരോധം നിയമവിരുദ്ധമെന്ന് കോടതി
backup
July 16 2020 | 03:07 AM
ഹേഗ്: ഖത്തറിനെതിരായ സഊദി സഖ്യത്തിന്റെ വ്യോമ ഉപരോധം നിയമവിരുദ്ധമെന്ന് വിധിച്ച അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന(ഐ.സി.എ.ഒ)യുടെ വിധി ശരിവച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ.സി.ജെ). സഊദി, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നിയമവിരുദ്ധമാണെന്ന് രണ്ടു വര്‍ഷം മുമ്പ് അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടന വിധിച്ചിരുന്നു.
ഇതിനെതിരേ നാലു രാജ്യങ്ങളും അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി ഐകകണ്ഠ്യേന കോടതി തള്ളിയതായി ഐ.സി.ജെ പ്രസിഡന്റ് അബ്ദുല്‍ ഖാവി അഹ്മദ് യൂസുഫ് അറിയിച്ചു.
കോടതിവിധിയെ ഖത്തര്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."