ആധിപത്യം തുടരാന്‍ വിന്‍ഡീസ്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട@ും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ട@ാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് തുടങ്ങും. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റിന്റെ ജയവുമായി ഇംഗ്ല@ണ്ടിനെ തുരത്തിയ കരീബിയന്‍ പട രണ്ട@ാം ടെസ്റ്റും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഇംഗ്ലണ്ട@ിന് ഇതു ജീവന്മരണ പോരാട്ടമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ല@ണ്ടിന് ആശ്വാസമാവില്ല. രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന്റെ പരമ്പര മോഹങ്ങള്‍ നടക്കുകയുള്ളു. പേസ് ബൗളിങിനെ പിന്തുണയ്ക്കുന്ന പിച്ചാണെങ്കില്‍ വിന്‍ഡീസിനെ പിടിച്ചുനിര്‍ത്തുക ദുഷ്കരമായിരിക്കുമെന്നാണ് സതാംപ്റ്റണിലെ പ്രകടനം അടിവരയിടുന്നത്. ആദ്യ ടെസ്റ്റിനെ മഴ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ര@ണ്ടാം ടെസ്റ്റ് നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്കുന്ന വിവരം. ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ച് പേസ് ബൗളിങിനെ കൂടുതല്‍ തുണയ്ക്കുന്നതായിരിക്കും. ജോ റൂട്ട് ഇന്ന് ഇംഗ്ല@ണ്ട് നിരയില്‍ മടങ്ങിയെത്തും. റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്റ്റോക്സായിരുന്നു ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ചിരുന്നത്. അതേസമയം, വിന്‍ഡീസ് ടീമില്‍ മാറ്റങ്ങളുണ്ട@ാവാനിടയില്ല.
സാധ്യതാ ഇലവന് ഇംഗ്ല@ണ്ട് റോറി ബേണ്‍സ്, ഡൊമിനിക്ക് സിബ്ലി, ജോ റൂട്ട് (ക്യാപ്റ്റന്‍), സാക്ക് ക്രോളി, ബെന്‍ സ്റ്റോക്സ്, ഓലി പോപ്പ്, ജോസ് ബട്ലര്, ഡൊമിനിക്ക് ബെസ്സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്ഡേഴ്സന്.
വെസ്റ്റ് ഇന്‍ഡീസ് ജോണ്‍ കാംബെല്‍, ക്രെയ്ഗ് ബ്രാത് വെയ്റ്റ്, ഷെയ് ഹോപ്പ്, ഷമാറ ബ്രൂക്ക്സ്, ജെര്മെയ്ന് ബ്ലാക്ക്വുഡ്, റോസ്റ്റണ്‍ ചേസ്, ഷാനോണ്‍ ഡോര്‍വിച്ച്, ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, ഷാനോണ്‍ ഗബ്രിയേല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."