HOME
DETAILS

കളമശേരിയിലെ മഞ്ഞപ്പിത്ത ബാധ: അടിയന്തിര നടപടികള്‍ക്കു തീരുമാനം

  
backup
April 25 2017 | 20:04 PM

%e0%b4%95%e0%b4%b3%e0%b4%ae%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4



കൊച്ചി: കളമശേരിയിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) ബാധിച്ച സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍  മുഹമ്മദ് വൈ സഫീറുള്ള വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ കഴിയുന്ന കുട്ടികള്‍ക്കിടയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 36 ഓളം പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ കുറെപേര്‍ വീടുകളിലേക്ക് പോയിട്ടുണ്ട്. അവര്‍ക്ക് രോഗം കുടുംബാംഗങ്ങള്‍ക്കു പകരാതിരിക്കാനുള്ള ബോധവല്‍കരണം നല്‍കിയിട്ടുണ്ട്. കളമശേരി കേരളത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നാണ്. ഒട്ടേറെ വിദ്യാര്‍ഥികളും ഇതര സംസ്ഥാന തൊഴിലാളികളും ജോലിക്കാരും ഒക്കെ കഴിയുന്ന ഇടമാണ്. കൂടുതല്‍ ആളുകളും പുറത്തു നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരാണ്. ഈ സാഹചര്യത്തില്‍ തട്ടുകടകള്‍ ഉള്‍ഉള്‍പ്പെടെ എല്ലാ ഭക്ഷണ, പാനീയ ശാലകളിലും പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
15 ദിവസത്തിനുള്ളില്‍ ഇവിടങ്ങളിലെ ജോലിക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. ഭക്ഷ്യസുരക്ഷാവിഭാഗം, റവന്യൂ, ആരോഗ്യവകുപ്പ്, നഗരസഭ പ്രതിനിധികളെ ഉള്‍പ്പെടുത്ത് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. ലൈസന്‍സില്ലാത്ത ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രോഗ പരിശോധനയ്ക്കായി എച്ച്.എം.ടി ജംഗ്ഷനിലെ ആരോഗ്യകേന്ദ്രത്തില്‍് പ്രത്യേക ലാബ് സജ്ജമാക്കും. ഹോസ്റ്റലുകളില്‍ നിന്ന് ഇനി വിദ്യാര്‍ഥികളെ പുറത്തു ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കും. വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ രോഗം നിയന്ത്രണ വിധേയമാണെന്ന് ഡി എം ഒ ഡോ. കുട്ടപ്പന്‍ അറിയിച്ചു. നഗരത്തിലും സമീപ പഞ്ചയത്തുകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.
 യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ബി ബാബു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.കെ ശ്രീകല, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫ.ഡോ. മഞ്ജുള, അഡീ.ഡി.എം.ഒ. ഡോ. ബാല ഗംഗാധരന്‍, ഡി.എച്ച്.ഒ പി.എന്‍ ശ്രീനിവാസന്‍, മറ്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 months ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago