കലാമണ്ഡലം ഭരണ സമിതിയോട് പോരാടി ഗോപിയാശാന്‍ പടിയിറങ്ങി
കലാമണ്ഡലം വൈസ് ചാന്‍സലറും, രജിസ്ട്രാറുമായി നിരന്തരം കലഹത്തിലായിരുന്നു ഗോപിയാശാന്‍. ഇതിന്റെ പ്രതിഫലനം കഴിഞ്ഞ നിള ദേശീയ നൃത്തോത്സവത്തിലും പ്രതിഫലിച്ചു
ചെറുതുരുത്തി: കേരള കലാമണ്ഡലം ഭരണ സമിതി തന്നോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പത്മശ്രീ കലാമണ്ഡലം ഗോപി കലാമണ്ഡലം എമിററ്റസ് പ്രൊഫസര്‍ പദവി രാജി വെച്ചു. മൂന്ന് പതിറ്റാണ്ടിന്റെ സേവനമഹിമയുമായാണ് വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഗോപിയാശാന്‍ പടിയിറങ്ങുന്നത്. കലാമണ്ഡലം വൈസ് ചാന്‍സലറും, രജിസ്ട്രാറുമായി നിരന്തരം കലഹത്തിലായിരുന്നു ഗോപിയാശാന്‍. ഇതിന്റെ പ്രതിഫലനം കഴിഞ്ഞ നിള ദേശീയ നൃത്തോത്സവത്തിലും പ്രതിഫലിച്ചു. ചടങ്ങില്‍ പങ്കെടുത്ത ഗോപിയാശാനെ പ്രസംഗിക്കാന്‍ ക്ഷണിക്കാതിരുന്നത് വന്‍ വിവാദത്തിനും വഴിവെച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പൊട്ടിതെറിച്ചാണ് ഗോപിയാശാന്‍ മടങ്ങിയത്.
ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ രാജി. കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ച ഗോപിയാശാനെ കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലത്തില്‍ എമിരറ്റസ് പ്രൊഫസറായി നിയമിച്ചത്.
ഏറെ സമര്‍ദത്തിന് ശേഷമാണ് ഗോപിയാശാന്‍ മാസത്തില്‍ നാല് ക്ലാസുകള്‍ എടുക്കാമെന്ന് സമ്മതിച്ചത്. കഥകളിയിലെ അവസാന വാക്കായിരുന്ന ഗോപിയാശാന്റെ നേതൃത്വത്തിലുള്ള ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണപ്രദമായിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ക്ലാസുകളുടെ എണ്ണം രണ്ടാക്കി കുറച്ചു. ഗോപിയാശാനോട് ആലോചിക്കുക പോലും ചെയ്യാതെയായിരുന്നു ക്ലാസുകളുടെ എണ്ണം വെട്ടി കുറച്ചത്. ഇതിനെ തുടര്‍ന്ന് കൂടിയാണ് കലാമണ്ഡലം ഗോപിയുടെ രാജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."