അയോഗ്യത നോട്ടിസ്; സചിന് പൈലറ്റ് ഹൈക്കോടതിയെ സമീപിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ യുവനേതാവ് സചിന് പൈലറ്റിനെയും 18 എം.എല്‍.എമാരെയും അയോഗ്യരാക്കിയ നടപടിക്കെതിരെ രാജസ്ഥാന് ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് മൂന്നു മണിക്ക് ഹരജി പരിഗണിക്കും. സച്ചിന് പൈലറ്റിനെ പിന്തുണക്കുന്ന എം.എല്‍.എയായ പ്രിഥ്വിരാജ് മീനയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരീഷ് സാല്‍വേയും മുകുള്‍ റോത്തഗിയുമാണ് ഇവര്‍ക്കു വേണ്ടി ഹാജരാവുക.
ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സചിന് പൈലറ്റിനും അനുയായികളായ 18 എം.എല്‍.എമാര്‍ക്കും അയോഗ്യത നോട്ടിസ് അയച്ചതായി സ്പീക്കര്‍ സി.പി. ജോഷി അറിയിച്ചിരുന്നു. നോട്ടീസിന് നിയമസാധുതയില്ലെന്നും അശോക് ഗലോട്ട് സര്‍ക്കാരിന്റെ താല്പര്യം മാത്രമാണ് നോട്ടിസിലെന്നും ചൂണ്ടിക്കാട്ടിയാണ് പൈലറ്റ് കോടതിയെ സമീപിച്ചത്.
തനിക്കും മറ്റു 18 എം.എല്‍.എമാര്‍ക്കും നോട്ടിസ് നല്‍കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനോട് അന്വേഷിച്ചതായും വിവരമുണ്ട്.
യോഗത്തില്‍ പങ്കെടുക്കാതിരുന്നതും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നതും ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും പൈലറ്റിനെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൈലറ്റിന്റെ അടുത്ത നീക്കം വ്യക്തമല്ല. അദ്ദേഹം ബി.ജെ.പിയില്‍ ചേരില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."