ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ശശാക്തികരണ് പുരസ്കാരം ഏറ്റുവാങ്ങി
ശ്രീകൃഷ്ണപുരം: മികച്ച ബ്ലോക്ക് പഞ്ചായത്തായി കേരളത്തില്‍നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ ശശാക്തികരണ് പുരസ്കാരം ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രതിനിധികള്‍ ഏറ്റുവാങ്ങി. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവാര്‍ഡ് വിതരണം ചെയ്തു. ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരിലുള്ളതാണ് അവാര്‍ഡ്.
ഇന്ത്യയിലെ ത്രിതല പഞ്ചായത്തുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പഞ്ചായത്തുകള്‍ക്കാണ് പഞ്ചായത്ത് ശശാക്തീകരണ്‍ അവാര്‍ഡ് നല്കി വരാറുള്ളത്. ഇത്തവണ കേരളത്തില്‍നിന്ന് എറണാകുളം ജില്ലാ പഞ്ചായത്ത്, ശ്രീകൃഷ്ണപുരം, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുകള്‍, കുലശേഖരപുരം, ചെമ്പിലോട്, ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെ ആറു സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരുന്നത്.
ലഖ്നൗവിലുള്ള ഡോ. രാംമനോഹര്‍ ലോഹ്യ സ്മാരക ദേശീയ ലോഅക്കാദമിക്കു കീഴിലുള്ള ഡോ. അംബേദ്ക്കര്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ കേന്ദ്ര പഞ്ചായത്തീരാജ് ഗ്രാമവികസന കുടിവെള്ള ശുചിത്വ വകപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ അധ്യക്ഷനായി. ഒട്ടേറെ കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് പി അരവിന്ദാക്ഷന് മാസ്റ്റര്‍, സെക്രട്ടറി കെ മൊയ്തുകുട്ടി, വൈസ്പ്രസിഡന്റ് ജ്യേതിവാസന്, ഹെഡ് ക്ലര്‍ക്ക് കെ സുരേഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."