നെയ്യാറ്റിന്‍കരയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍
നെയ്യാറ്റിന്‍കര: നഗരസഭയിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടയിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍
നഗരസഭ ഭരണസമിതിയും ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര് ഹീബയും ചേര്‍ന്ന് നഗരത്തിലെ ഒരു സ്വകാര്യ ഹോട്ടല്‍ ഉടമയില്‍ നിന്ന് ബാര്‍ ലൈസന്‍സ് തരപ്പെടുത്തി കൊടുക്കാനായി 30 ലക്ഷം രൂപ കോഴ വാങ്ങിയേന്നാരോപിച്ചാണ് യുവ മോര്‍ച്ചാ പ്രവര്‍ത്തകര്‍ നഗരസഭയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരസഭയില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് അഴിമതി ആരോപണ വിധേയയായ ചെയര്‍ പേഴ്സണ്‍ ഹീബ രാജിവക്കണമെന്ന ആവശ്യം ഉന്നയിച്ച് നഗരസഭ മാര്‍ച്ച് സംഘടിപ്പിച്ചത്.
ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരസഭ കവാടത്തില്‍ എത്തുന്നതിന് മുന്‍പ് പൊലിസ് വടം കെട്ടി തടയുകയായിരുന്നു. പൊലിസിന്റെ പ്രതിരോധത്തെ അവഗണിച്ച് മുന്നോട്ട് കുതിക്കാന്‍ ശ്രമിച്ച യുവ മോര്‍ച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രകടനക്കാരുടെ ഇടയില്‍ നിന്നും കല്ലേറ് ഉണ്ടായതായും പൊലിസ് പറയുന്നു.
ലാത്തിചാര്‍ജിനെത്തുടര്‍ന്ന് നിരവധി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."