ഓര്‍ത്തഡോക്സ് സഭയിലെ പീഡനം: ഒരു വൈദികന് കീഴടങ്ങി
കൊല്ലം: ഓര്‍ത്തഡോക്സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യു കൊല്ലത്ത് കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് വൈദികന് കീഴടങ്ങിയത്. വൈദികനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫിസിലേക്ക് മാറ്റും.
കുമ്പസാര രഹസ്യം വച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയത് ജോബ് മാത്യൂവാണ്. പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വൈദികര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. വൈദികര്‍ക്ക് കീഴ്ക്കോടതിയില്‍ കീഴടങ്ങിയശേഷം വാദം കേള്‍ക്കാം. അതിനുശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
വീട്ടമ്മ പ്രതികള്‍ക്കെതിരേ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴി വൈദികര്ക്കെതിരാണ്. പരസ്പര സമ്മതതോടെ ബന്ധപ്പെട്ടെന്ന ഹരജിക്കാരുടെ വാദത്തിന് അടിസ്ഥാനമില്ല. വൈദികര്‍ ഇരയുടെ ബന്ധുക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനിടയാകും. ഇരയുടെ മൊഴിയില്‍ സംശയാസ്പദമായ യാതൊന്നുമില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."