കളിമണ്‍പാത്ര നിര്‍മാണം പ്രതിസന്ധിയില്‍: കുമ്പാര സമുദായക്കാര്‍ക്ക് കണ്ണീര്‍ക്കഥകള്‍ മാത്രം
പറളി: കാലമെത്രകഴിഞ്ഞാലും പാരമ്പര്യമായുള്ള കുലത്തൊഴില്‍ നിലനിര്‍ത്താന്‍ പാടുപ്പെടുന്ന കുമ്പാര സമുദായക്കാര്‍ക്ക് പറയാന്‍ കണ്ണീര്‍ കഥകള്‍മാത്രം. മാറിവരുന്ന കാലാവസ്ഥകള്‍ക്കനുസൃതമായി കളിമണ്ണുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും മറ്റും കളിമണ്‍പാത്ര നിര്‍മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിലെ പറളി കടവത്തുനിന്ന് അറുപുഴറോഡില്‍ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന പ്രദേശക്ക് 23 ഓളം കുടുംബങ്ങളാണിപ്പോഴും കളിമണ്‍ പാത്രനിര്‍മാണം തുടര്‍ന്നു പോരുന്നത്. പറളിപഞ്ചായത്തിലെ 10-ാം വാര്‍ഡില്‍പ്പെട്ട പ്രദേശമാണെങ്കിലും നേതാക്കളെത്തുന്നത് തെരഞ്ഞെടുപ്പുകാലങ്ങളില്‍ മാത്രം.
സ്വന്തമായി പതിച്ചുനല്‍കിയ ഭൂമിയില്‍ വെള്ളവും വൈദ്യുതിയും ശൗചാലയമൊക്കെയുണ്ടെങ്കിലും നാള്‍ക്കുനാള്‍ ജീവിതം മുന്നോട്ടു കൊണ്ടണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. മണ്‍പാത്ര നിര്‍മാണത്തിനുപയോഗിക്കുന്ന കളിമണ്ണ് ഒരു ലോഡിന് 8,000 രൂപയാണ് വില. ഇതിനു പുറമെ പൂശാനുള്ള കാവിയ്ക്ക് കിലോ 60 രൂപയും കൊടുക്കണം. മണ്ണ്കുഴച്ച് രൂപപ്പെടുത്തി ചട്ടികള്‍ പാകപ്പെടുത്തണമെങ്കില്‍ ഇനിയും കടമ്പകളേറെയാണ്.ചട്ടികള്‍ കാച്ചാനുള്ള ആലയില്‍ തീ കത്തെണമെങ്കില്‍ ചകിരി, വൈക്കോല്‍ മുട്ടി എന്നിവയും വേണമെന്നിരിക്കെ ഇതിന് നല്ലൊരു സംഖ്യ മുടക്കണം. മാത്രമല്ല മണ്ണും വൈക്കോലുമൊക്കെ വീട്ടുപടിക്കലെത്തിക്കോണ്ടതാണ് ഇവരുടെ മറ്റൊരു ദുരിതം.
സമീപത്തെ അങ്കണവാടി വരെ മാത്രമേ വലിയ ലോഡുമായി വരുന്ന വാഹനങ്ങള്‍ വരുകയുള്ളൂവെന്നതിനാല്‍ ഇവിടെയിറക്കുന്ന സാധനങ്ങളെല്ലാം തന്നെ തലച്ചുമടായി തങ്ങളുടെ വീടുകളിലേയ്ക്ക് എത്തിക്കണം. മറ്റുള്ളവരെ ഏല്‍പിച്ചാല്‍ ഇതിനും നല്ലൊരു തുക നല്‍കണമെന്നതിനാല്‍ ഇവിടുത്തെ കുടുംബങ്ങള്‍ തന്നെയാണ് ഇവ വീടുകളിലെത്തിക്കുന്നത്. ഒരു ലോഡ് മണ്ണ് വന്നാല്‍ നാലു മുതല്‍ ആറ് മാസം വരെ മതിയെനിരിക്കെ മണ്‍പാത്രങ്ങളുടെ വിലയിടിവും ഇവരെ ദുരുത്തിലാക്കുകയാണ്. ചോറുകലം, കറിക്കലം, കൂജ എന്നിവയാണ് കൂടുതലായും നിര്‍മിക്കുന്നത്. ഇത്തരം മണ്‍പാത്രനിര്‍മിക്കുന്ന കുടുംബക്കാര്‍ കൂടുതലായും പറളിയില്‍മായാത്രമാണ് ഇപ്പോള്‍ ഉള്ളത്.
തേനൂര്‍ ഭാഗത്ത് അടുപ്പുകള്‍ മറ്റും നിര്‍മിക്കുന്ന കുടുംബങ്ങളുമുണ്ടണ്ട്. ആധുനിക ലോകത്തെ അടുക്കളയില്‍ സ്റ്റീല്‍ ഇന്റാലിയം പാത്രങ്ങള്‍ക്കു വഴിമാറിയെങ്കിലും മണ്‍പാത്രങ്ങള്‍ക്കും ആവശ്യക്കാരുണ്ടണ്ട്. 60-80 രൂപയ്ക്ക് കച്ചവടക്കാര്‍ക്ക് നല്‍കുന്ന മണ്‍പാത്രങ്ങള്‍ വിപണിയില്‍ 120-150 രൂപവരെയാണ് വില. ഒരു ദിവസം ഒന്നോ, രണ്ടേണ്ടാ പാത്രങ്ങള്‍ മാത്രമേ ഉണ്ടാക്കാനാവൂ എന്നതിനാല്‍ ഇവ പാകപ്പെടുത്തി ഉണങ്ങിയതിനു ശേഷം മാത്രമേ ഇവ കാച്ചാന്‍ പറ്റുകയുള്ളൂ.
പ്രളയകാല ദുരിതത്തില്‍നിന്ന് പതുക്കെ കരകയറി വരികയാണ് അറുപുഴയിലെ കോളനി കുടുംബങ്ങള്‍. നിലവില്‍ വിപണി അല്‍പം മോശമാണെങ്കിലും മഴക്കാലത്തിനു മുന്‍പേ ഉള്ള മണ്ണ് കൊണ്ട് പാത്രങ്ങള്‍ നിര്‍മിക്കാനുള്ള തിരക്കിലാണ് ഇവിടത്തെ കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."