കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വം: ആശങ്കയകറ്റാന്‍ രാഹുല്‍ മുസ്ലിം നേതാക്കളെ കണ്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വമെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തില്‍പ്പെട്ട പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ജെ.എന്‍.യു പ്രൊഫ. സോയ ഹസന്, ആസൂത്രണക്കമ്മീഷന് മുന്‍ അംഗം സെയ്ദ് ഹമീദ്, വിദ്യാഭ്യാസ വിചക്ഷണന്‍ ഇല്യാസ് മാലിക്, സച്ചാര്‍ കമ്മിറ്റിയുടെ മുന്‍ അംഗം അബു സലെഹ് ഷെരീഫ് എ.എഫ് ഫാറൂഖി, ഫൈസന്‍ എന്നിവരുമായാണ് രാഹുല്‍ ഗാന്ധി ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.
കോണ്‍ഗ്രസിന് ഒരു സമുദായത്തോടും പ്രത്യേക പ്രതിപത്തി ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പു നല്കി. പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച ചെയ്യില്ല. ആര്‍ക്കും അനീതിയുണ്ടാവില്ല. ബി.ജെ.പി ഭിന്നിപ്പിക്കല്‍ ലക്ഷ്യം വെക്കുമ്പോള്‍ എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോവാനാണ് കോണ്‍ഗ്രസ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍കേന്ദ്ര മന്ത്ര സല്മാന് ഖുര്‍ഷിദ്, കോണ്‍ഗ്രസ് ന്യൂനപക്ഷ കമ്മിറ്റി തലവന്‍ നദീം ജാവേദ് എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."