മഞ്ചേരി നഗരത്തിന്റെ ശോചനീയാവസ്ഥ: ചെയര്‍പേഴ്‌സന് നിവേദനം നല്‍കി
മഞ്ചേരി: മഞ്ചേരി നഗരത്തിലെ സീതിഹാജി ബസ്സ്റ്റാന്റ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണന്നും ഇതിനു യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് കമ്മിറ്റി മുനിസിപ്പല്‍ ചെയര്‍പേഴസന് നിവേദനം നല്‍കി.
പൊടിപടലങ്ങള്‍മൂലം വൃത്തിഹീനമായ നഗരത്തിലാണ് വ്യാപാരികള്‍ കച്ചവടം ചെയ്യുന്നത്. നഗരത്തെ ഇരുട്ടിലാക്കിയ നിലവിലെ സ്ഥിതിക്കു പരിഹാരം വേണമെന്നും ഹൈമാസ്റ്റ് ലൈറ്റുകളും മറ്റു തെരുവു വിളക്കുകളും പ്രവര്‍ത്തന സജ്ജമാക്കി നഗരത്തെ കൂടുതല്‍ സൗന്ദര്യവല്‍ക്കരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
യൂണിറ്റ്പ്രസിഡന്റ് എം.പി.എ ഹമീദ് കുരിക്കള്‍ ,സക്കീര്‍ ചമയം,എ മുഹമ്മദാലി, സഹീര്‍ കോര്‍മത്ത്,സലീം കാരാട്ട് ,ഗദ്ദാഫി കോര്‍മത്ത്,അല്‍ത്താഫ്,സി.ജാഫര്‍ ,ബാലകൃ്ണന്‍ അപ്‌സര,ഖമറുദ്ധീന്‍,കെ.സി കുഞ്ഞുമാന്‍, ഫൈസല്‍ ചേലാടത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."