HOME
DETAILS

അര്‍ബുദത്തെ അതിജീവിച്ചവര്‍ ചിമ്മിനിയില്‍ ഒത്തുകൂടി

  
backup
April 10 2019 | 04:04 AM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b5%81%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5

പുതുക്കാട്: അര്‍ബുദം ബാധിച്ച് മരിച്ചവരെ എല്ലാവര്‍ക്കും അറിയാം. അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ചവരെ ആരും ശ്രദ്ധിക്കാറില്ല.സമൂഹം ഭീതിയോടെ കാണുകയും ഭയന്നു മാറിനില്‍ക്കുകയും ചെയ്യുന്ന കാന്‍സറിനോട് പൊരുതി ജയിച്ചവരും പോരാടി നില്‍ക്കുന്നവരുമായ ഒരു സംഘം ആളുകളാണ് ചിമ്മിനിയില്‍ ഒത്തുകൂടിയത്.
കാന്‍സര്‍ ബാധിതരായവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ അതിജീവനത്തിലെ അംഗങ്ങളാണ് തങ്ങളുടെ അതിജീവനത്തിന്റെ കഥകള്‍ പങ്കുവെക്കാന്‍ ഒത്തുകൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 44 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.
ഇതില്‍ ഭൂരിഭാഗം പേരും അവരുടെ കുടുംബാംഗങ്ങളും ചിമ്മിനി കാടുകളുടെ മനോഹാരിത ആസ്വദിക്കാന്‍ എത്തിയിരുന്നു. ആടിയുംപാടിയും ഒത്തുചേര്‍ന്നപ്പോഴും അവര്‍ക്കു പറയാനുണ്ടായിരുന്നത് കൊടിയവിധിയെ ഇച്ഛാശക്തി കൊണ്ടു മറികടന്ന കഠിനയാത്രയെക്കുറിച്ചായിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി നന്ദുമഹാദേവനായിരുന്നു അതിജീവനം ഗ്രൂപ്പിന്റെ മുഖ്യ സംഘാടകന്‍. ഇടുക്കിയില്‍ നിന്ന് സജിയും തൃശൂര്‍ പറപ്പൂക്കരയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്‍ രാമകൃഷണനും ചടങ്ങിന് നേതൃത്വം നല്‍കി. അന്നനാളം ചുരുങ്ങി ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്ന പുള്ള് സ്വദേശി ലാല്‍സന്‍ ഭാര്യയും കുഞ്ഞുമൊത്താണ് എത്തിയത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ പോകുന്ന ലാല്‍സന് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു കൂട്ടായ്മ. അസുഖമാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ വരന്തരപ്പിള്ളി സ്വദേശിനി, അര്‍ബുധം ബാധിച്ച കാല്‍ മുറിച്ചു മാറ്റിയിട്ടും അതിജീവനത്തിന്റെ മാതൃകയും ഗ്രൂപ്പിന്റെ ജീവനാഡിയുമായ നന്ദു, കണ്ണൂരില്‍ നിന്നും മകനോടൊപ്പമെത്തിയ രമ്യ, ഈറോഡ് നിന്നെത്തിയ ലിസി, പെരിന്തല്‍മണ്ണയില്‍ നിന്ന് പ്രിയ.ജി.വാര്യര്‍, മൂന്നാറു നിന്നുള്ള ബിജോയ് ഇവരെല്ലാം പ്രത്യാശയുടേയും ശുഭാപ്തി വിശ്വാസത്തിന്റേയും കഥകള്‍ തന്നെയാണ് പങ്കുവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, അര്‍ജുന്റെ പേരില്‍ പണപ്പിരിവും നടത്തിയിട്ടില്ല'; ഈ വിഷയം ഇവിടെ അവസാനിക്കണമെന്ന് മനാഫ്

Kerala
  •  2 months ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago