HOME
DETAILS

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

  
Web Desk
October 03, 2024 | 3:30 AM

Israel Intensifies Airstrikes on Beirut Six Dead in Targeted Attack

ബെയ്‌റൂത്ത്: ലബനാനെതിരെ ആക്രമണം വീണ്ടും ശക്തമാക്കി ഇസ്‌റാഈല്‍.  തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബോംബാക്രമണം. 

ബെയ്‌റൂത്തില്‍ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇസ്‌റാഈല്‍ അവകാശപ്പെടുന്നു. 
സെന്‍ട്രല്‍ ബെയ്‌റൂത്തിലെ ബച്ചൗറക്ക് സമീപത്തെ പാര്‍ലമെന്റിന് സമീപമുള്ള ഒരു കെട്ടിടത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. വന്‍സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞയാഴ്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കന്‍ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകള്‍ പതിച്ചതായും വലിയ സ്‌ഫോടനങ്ങള്‍ കേട്ടതായും ലബനാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ബുധനാഴ്ച ഒരു ഡസനിലധികം ആക്രമണങ്ങളും ഉണ്ടായി. 

ലബനാനില്‍ കരയാക്രമണത്തിന്റെ രണ്ടാംദിനം ഹിസ്ബുല്ല 14 ഇസ്‌റാഈല്‍ സൈനികരെ കൊലപ്പെടുത്തിയിരുന്നു. ആദ്യ ദിനം മുതല്‍ ഇസ്‌റാഈലിന് കടുത്ത ചെറുത്തുനില്‍പ്പ് നേരിട്ടിരുന്നു. ഗറില്ല യുദ്ധതന്ത്രമാണ് ഹിസ്ബുല്ല ഇസ്‌റാഈല്‍ സൈന്യത്തെ നേരിടാന്‍ പ്രയോഗിക്കുന്നത്.

ആദ്യം ഗ്രൂപ്പ് കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച ഇസ്‌റാഈല്‍ സൈന്യം പിന്നീട് 7 സൈനികര്‍ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാല്‍ 14 സൈനികര്‍ കൊല്ലപ്പെട്ടതായി സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

തെക്കന്‍ ലബനാനിലെ കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന ഇസ്‌റാഈല്‍ കമാന്‍ഡ് ഗ്രൂപ്പിനെ ഹിസ്ബുല്ല പോരാളികള്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇസ്‌റാഈല്‍ സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല വീണ്ടും കനത്ത ഷെല്ലാക്രമണം നടത്തി. ഇന്നലെ ഹിസ്ബുല്ലക്കെതിരേ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിരിച്ചടി.

ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതല്‍ സൈനികരെ അടിയന്തരമായി മേഖലയില്‍ വിന്യസിക്കാനും ഇസ്‌റാഈല്‍ നീക്കം തുടങ്ങിയിട്ടുണ്ട്.കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഗ്രാമങ്ങളില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്‌റാഈല്‍ നിര്‍ദേശിച്ചു. മേഖലയില്‍ യുദ്ധഭീതികനത്തതോടെ ലബനാന്‍, ഇസ്‌റാഈല്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങള്‍ നീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സര്‍വീസുകളും പുനഃക്രമീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പ്; പ്രധാനമന്ത്രി മൗനം വെടിയണം, മോദിക്ക് രാഹുല്‍ -ഖാര്‍ഗെയുടെ കത്ത്

National
  •  7 days ago
No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  7 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  7 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  7 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  7 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  7 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago