കുടിവെള്ളക്ഷാമം: യു.ഡി.എഫ് മാര്‍ച്ചും ധര്‍ണയും നടത്തി
കൂട്ടിലങ്ങാടി: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നതില്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തുടരുന്ന അനാസ്ഥക്കെതിരെ കൂട്ടിലങ്ങാടി പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഉപ്പാരപ്പറമ്പില് നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന ധര്‍ണ്ണ ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കുടി വെള്ളപ്രശ്നം മുന്‍ നിര്‍ത്തി അധികാരത്തില്‍ വന്ന പഞ്ചായത്തിലെ ജനകീയ മുന്നണി ഭരണ സമിതി ജലക്ഷാമം നേരിടുന്നതില്‍ ദയനീയ പരാജയം സമ്മതിച്ചിരിക്കുകയാണെന്നും ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധം നടത്താന്‍ നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ പറഞ്ഞു. കെ വാസുദേവന്‍ നമ്പൂതിരി അധ്യക്ഷനായി. യു.ഡി.എഫ് മങ്കട മണ്ഡലം പ്രസിഡന്റ് പി രാധാകൃഷ്ണന്, എന്‍.കെ ഹുസൈന്, കെ മുഹമ്മദലി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അഹമ്മദ് അശ്റഫ,് പഞ്ചായത്ത് അംഗങ്ങളായ പി.കെ ഉമ്മര്‍, എ. ബാല കൃഷ്ണന്, വി മന്‍സൂര്‍ നാസര്‍ പടിഞ്ഞാറ്റുമുറി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."