തരിശുഭൂമിയില്‍ ജൈവ കൃഷിയിറക്കി യുവാക്കള്‍
കിഴിശ്ശേരി: തരിശു ഭൂമിയില്‍ നൂറുമേനി വിളയിച്ച് യുവാക്കള്‍. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വിളയില്‍ ഹാജിയാര് പടിക്ക് സമീപം തരിശായി കിടക്കുന്ന രണ്ടര എക്കറോളം പാടത്താണ് ജൈവകൃഷി ഇറക്കി മൂവര്‍ സംഘം മാതൃകയായത്.
പത്ത് വര്‍ഷത്തിലേറെ തരിശായി കിടന്ന പാടത്താണ് ഇവര്‍ കൃഷി ഇറക്കി നൂറുമേനി വിളവെടുത്തത്. മുണ്ടംപറമ്പ് പൊതുങ്കര അബ്ദുറഹിമാന് മുസ്ലിയാര്, പൊതുങ്കര സുലൈമാന്‍, ഓട്ടുപാറ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ജൈവ പച്ചക്കറി കൃഷി ഇറക്കിയത്.
വിളവെടുപ്പ് മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സഗീര്‍ ഉദ്ഘാടനം ചെയ്തു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് കൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചതില്‍ ആകൃഷ്ടരായിട്ടാണ് ഇവര്‍ കൃഷിക്ക് ഇറങ്ങിയത്. ജൈവകൃഷിക്ക് ഊന്നല്‍ നല്കി കൊണ്ടാണ് പഞ്ചായത്ത് പദ്ധതികള്‍ നടപ്പാക്കിവരുന്നത്.
വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, മെമ്പര്‍മാരായ മൊയ്തീന് കോയ,കെ എന്‍.ബഷീര്‍, ബാബുരാജ്, ഷഹര്ബാന്, ഷാഹിദ, സാറാബി, ഷീല, ബിന്ദു, വിബിന്, അലി അസ്കര്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."