ശിഹാബുദ്ദീന് കൈത്താങ്ങ് വേണം
കൊണ്ടോട്ടി: ചോര്‍ന്നൊലിക്കുന്ന വീട്..വാര്‍ധക്യം ബാധിച്ച മാതാപിതാക്കള്‍, സംസാര-കേള്‍വി വൈകല്യമുള്ള വിവാഹ പ്രമായമെത്തിയ മകളുള്‍പ്പെടെ മൂന്ന് പെണ്‍മക്കളും ഭാര്യയും. മജ്ജയില്‍ അര്‍ബുധം ബാധിച്ച മുന്‍പ്രവാസി ശിഹാബുദ്ധീന്റെ കുടംബത്തിന് ഇന്ന് അടുപ്പില്‍ പുക ഉയരണമെങ്കിലും സുമനസ്സുകളുടെ സഹായം വേണം. ചീക്കോട് പഞ്ചായത്തിലെ പറമ്പാട്ടുപറമ്പില്‍ താമസിക്കുന്ന കാവുങ്ങതൊടി മുഹമ്മദിന്റെ മകന്‍ ശിഹാബുദ്ദീനാണ് ക്യാന്‍സര്‍ ബാധിച്ച് തുടര്‍ചികില്‍സക്കും കുടംബം പുലര്‍ത്താനും ഗത്യന്തരമില്ലാതെ കഴിയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ആര്‍.സി.സി എന്നിവിടങ്ങളില്‍ ചികിത്സ തേടിവരികയാണ് ശിഹാബുദ്ദീന്‍.
സഊദി അറേബ്യയില്‍ നിന്ന് നിതാഖത്ത് പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് ശിഹാബുദ്ധീന്‍ നാട്ടിലെത്തിയത്. മൂന്ന് സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചെങ്കിലും ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കാന്‍ പോലും ശിഹാബുദ്ധീന് കഴിഞ്ഞിരുന്നില്ല. കോഴിക്കോട്ട് കൂള്‍ബാറില്‍ ജോലിചെയ്താണ് ശിഹാബുദ്ധീന്‍ കുടംബം പുലര്‍ത്തിയിരുന്നത്. വൃദ്ദരായ മാതാപിതാക്കളും, ഭാര്യയും സംസാരത്തിനും കേള്‍വിക്കും വൈകല്യമുളള മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടംബം. കഴിഞ്ഞ റമാദാനിലാണ് ശിഹാബുദ്ധിന് മജ്ജയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തിയത്. നാല്‍പത് ലക്ഷത്തോളം രൂപ തുടര്‍ ചികില്‍സക്ക് ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതോടെ കുടുംബം തീര്‍ത്തും ദുരിതത്തിലായി.സാമ്പത്തികമായി തളര്‍ന്ന കുടുംബം പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. ശിഹാബുദ്ദീന്റെ കുടംബത്തിന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാര്‍ ശിഹാബുദ്ധീന്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്. എം.എല്‍.എ.ടി.വി. ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ കാവുങ്ങതൊടി മുഹമ്മദ് കണ്‍വീനറായാണ് ശിഹാബുദ്ധീന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരച്ചത്. ഇവരുടെ പേരില്‍ കേരളാ ഗ്രാമീണ ബാങ്ക് ഓമാനൂര്‍ ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 40153101041022, ഐ.എഫ്്.എസ്.സി കോഡ്.കെ.എല്‍.ജി.ബി 0040153 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."