HOME
DETAILS

സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തതിന്  ദലിത് കുടുംബത്തിന് പൊലിസിന്റെ ക്രൂരമര്‍ദനം

  
backup
July 17 2020 | 02:07 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83
 
 
 
ദമ്പതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
വിവാദമായതോടെ       എസ്.പിയെയും കലക്ടറെയും തല്‍സ്ഥാനത്ത് നിന്ന് നീക്കി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തതിന് ദലിത് കുടുംബത്തിന് പൊലിസിന്റെ ക്രൂരമര്‍ദനം. പൊലിസ് കൃഷിയും നശിപ്പിച്ചു. സംഭവത്തിന്‍ മനംനൊന്ത് ദമ്പതികള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും പൊലിസ് നടപടിയില്‍ പ്രതിഷേധമുയരുകയും ചെയ്തതോടെ ഗുണ ജില്ലാ കലക്ടറെയും എസ്.പിയെയും സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കി. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളായ രാംകുമാര്‍ അഹിര്‍വാര്‍ (38), സാവിത്രി ദേവി (35) എന്നിവര്‍ ചികിത്സയിലാണുള്ളത്. 
കോളജ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ 2018ല്‍ അനുവദിച്ച സ്ഥലത്ത് രാംകുമാറും കുടുംബവും കുടില്‍കെട്ടി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. തങ്ങള്‍ ഇവിടെ വര്‍ഷങ്ങളായി താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് സാവിത്രി ദേവി പറയുന്നു. മൂന്ന് ലക്ഷം രൂപയുടെ കടമുണ്ടെന്നും ജീവിക്കാനാണ് കൃഷി ചെയ്യുന്നതെന്നും കുടുംബം പറയുന്നു. ഈ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ഒരു ഗുണ്ടാനേതാവാണ് ഇവരില്‍ നിന്ന് മൂന്നു ലക്ഷം വാങ്ങിയത്. 
കഴിഞ്ഞ ദിവസം ഇവരെ ഒഴിപ്പിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പൊലിസുമായി എത്തുകയായിരുന്നു. ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചതോടെ പൊലിസ് രാംകുമാറിനെയും സാവിത്രി ദേവിയെയും ക്രൂരമായി മര്‍ദിച്ചു. തടയാന്‍വന്ന ഇവരുടെ മക്കളെയും പൊലിസ് ആക്രമിച്ചു. വീണുകിടക്കുന്ന ഇവരുടെ മുകളില്‍ക്കിടന്ന് കുട്ടികള്‍ നിലവിളിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഇതോടെ ജില്ലാ കലക്ടര്‍ വിശ്വനാഥന്‍, എസ്.പി തരുണ്‍ നായിക് എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago