HOME
DETAILS
MAL
സിറ്റിക്ക് ജയം, ലിവര്‍പൂളിന് തോല്‍വി
backup
July 17 2020 | 02:07 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിന് ബേണ്മൗത്തിനേയാണ് സിറ്റി പരാജയപ്പെടുത്തിയത്. ആറാം മിനുട്ടില്‍ ഡേവിഡ് സില്‍വയും 39ാം മിനുട്ടില്‍ ഗബ്രിയല് ജീസസുമാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
88ാം മിനുട്ടില്‍ ഡേവിഡ് ബ്രൂക്സാണ് ബേണ്‍മൗത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ചാംപ്യമാരായ ലിവര്‍പൂളിനെ ആഴ്സനല്‍ പരാജയപ്പെടുത്തി. 2-1 എന്ന സ്കോറിനായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി. 32ാം മിനുട്ടില്‍ അലക്സാണ്ടര്‍ ലകാസട്ടെ, 44ാം മിനുട്ടില്‍ നെല്‍സണ്‍ എന്നിവരാണ് ആഴ്സനലിന് വേണ്ടി ഗോള്‍ നേടിയത്. 20ാം മിനുട്ടില്‍ സാദിയോ മാനേ ലിവര്‍പൂളിന് വേണ്ടിയും ഗോള്‍ സ്വന്തമാക്കി.
ഇതോടെ സീസണില്‍ 100 പോയിന്റിന് മുകളില്‍ നേടാമെന്ന ലിവര്‍പൂളിന്റെ മോഹം പൊലിഞ്ഞു. ഇനി ലിവര്‍പൂളിന് ലീഗില്‍ രണ്ട് മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇത് രണ്ടിലും ജയിച്ചാല്‍ 99 പോയിന്റ് മാത്രമേ ഉണ്ടാകൂ. 2017 - 18 സീസണിലെ സിറ്റിയുടെ റെക്കോര്‍ഡായ 100 പോയിന്റ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ലിവര്‍പൂള്‍.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ തോല്‍വിയോടെ ഈ സ്വപ്നം പൊലിയുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ 3-1 എന്ന സ്കോറിന് ടോട്ടനം ന്യൂകാസില്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി. ടോട്ടനത്തിന് വേണ്ടി ഹാരി കെയ്ന്‍ രണ്ടും സണ്‍ ഒരു ഗോളും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."