വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
ചൂരല്‍മല (വയനാട്): ഹാരിസണ്‍സ് മലയാളം കമ്പനിയുടെ വയനാട് മേപ്പാടി പഞ്ചായത്തിലെ അട്ടമല സെന്റിനല്‍ റോക്ക് എസ്റ്റേറ്റില്‍ ജോലിക്കെത്തിയ അസം സ്വദേശിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. അട്ടമലയിലെ എസ്റ്റേറ്റ് പാടിയില്‍ താമസിക്കുന്ന ത്വാലിബ് അലി(30)ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെകൂടാതെ മറ്റൊരു അസം സ്വദേശിയായ ഇമാന് അലി(36)ക്കും രോഗം സംശയിക്കുന്നുണ്ട്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇവരുള്‍പ്പടെ 25ഓളം പേര് ജോലി തേടി വയനാട് ജില്ലയിലെ അട്ടമലയില്‍ എത്തിയത്.
വിവിധ ചര്‍മരോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആഷാദേവി അറിയിച്ചു. എന്നാല്‍ പകര്‍ച്ച വ്യാധി പിടിപെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാനോ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാനോ കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."