അപകടഭീഷണി ഉയര്‍ത്തി റോഡരികിലെ കടപുഴകിവീണ ആല്‍മരം
ചക്കരക്കല്‍: മൂന്നുപെരിയ റോഡിലെ പാനേരിച്ചാലില്‍ റോഡരികില്‍ കടപുഴകിവീണ ആല്‍മരം മാറ്റാന്‍ നടപടിയില്ല. താഴെ പാനേരിച്ചാല്‍ കനാലിന് സമീപം ഒരു മാസം മുന്‍പ് ഉണ്ടായ ചുഴലിക്കാറ്റിലാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ ആല്‍മരം കടപുഴകി വീണത്. റോഡിന്റെ എതിര്‍വശത്തേക്കാണ് മരം വീണത്. രാത്രി സമയത്ത് റോഡില്‍ ആരും ഇല്ലാത്തതിനാലാണ് അപകടം ഒഴിവായത്. ഇത് റോഡരികിലേക്ക് മാറ്റിയെങ്കിലും ഈ റോഡിലൂടെ വശം ചേര്‍ന്ന് സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ മരം ഭീഷണിഉയര്‍ത്തുകയാണ്. മരം മാറ്റാത്തത് കാരണം ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. ഇരുവശത്തുനിന്നുളള വാഹനങ്ങള്‍ കടന്നുപോവാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ നാട്ടുകാര്‍ മരം ഇവിടെ നിന്ന് മാറ്റണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. കാഴ്ച മറയുന്ന അവസ്ഥയുള്ളതിനാല്‍ വാഹനങ്ങളും കാല്‍ നടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മരം മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."