കനത്ത മഴ: മലയോരം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍
ബേഡകം: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴ കാരണം മലയോരത്തെ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. പലഭാഗങ്ങളിലും ഉറവ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയില്‍ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളില്‍ വിവിധ ഭാഗങ്ങളില്‍ കുന്നിടിച്ചിലും രൂക്ഷമായിട്ടുണ്ട്. ഉറവ പൊട്ടുന്നതിനാല്‍ പല സ്ഥലത്തും റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഉള്‍നാടന്‍ പ്രദേശങ്ങളിലെ നീരുറവകള്‍ ഉരുള്‍പൊട്ടലിനു കാരണമാകുമോയെന്ന ആശങ്കയിലാണ് ജനം. പയസ്വിനി പുഴ മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കരകവിഞ്ഞൊഴുകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളിലെ ഉറവകള്‍ ശക്തമായി തുടരുന്നത് അപകടകരമാണ്. അനധികൃത കരിങ്കല്‍ ക്വാറികള്‍ പെരുകിയതും അശാസ്ത്രീയമായ ഖനനങ്ങളും ഉരുള്‍പൊട്ടലിനുള്ള സാഹചര്യമുണ്ടാക്കുന്നുണ്ട്. മഴക്കെടുതികളില്‍ അന്‍പതിലധികം വീടുകളാണ് മലയോരത്ത് വിവിധ ഭാഗങ്ങളിലായി തകര്‍ന്നത്. ഏക്കര്‍ കണക്കിനു കൃഷിയും നശിച്ചു. ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."