ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ചു
ഈറ്റ: ഉത്തര്‍പ്രദേശില്‍ വ്യാജമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. ഈറ്റ ജില്ലയിലാണ് സംഭവം. 14 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ലുഹരി വില്ലേജിലേയും സമീപ വില്ലേജുകളിലേയും ആളുകളാണ് മരിച്ചവരില്‍ ഏറേയും. പലര്‍ക്കും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.
രോഷാകുലരായ ജനങ്ങള്‍ മൃതദേഹവുമായി ഈറ്റ -ഫറൂഖാബാദ് റോഡ് ഉപരോധിച്ചു.
സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ശ്രീപലിനെ ആണ് അറസ്റ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. കഴിഞ്ഞ ജനുവരിയിലും സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."