മക്കളുടെ സംരക്ഷണം ലഭിക്കുന്നില്ല; ദമ്പതികളെ എസ്.പി സന്ദര്‍ശിച്ചു
തൃക്കരിപ്പൂര്‍: രണ്ട് ആണ്മക്കളുണ്ടായിട്ടും സംരക്ഷണമില്ലാതെ കഴിയുന്ന രോഗിയും വയോധികയുമായ ഉമ്മയെയും അവരുടെ ഭര്‍ത്താവിനെയും ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് സന്ദര്‍ശിച്ചു.
മക്കളുടെ സംരക്ഷണമില്ലെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് മേധാവി ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന ബീരിച്ചേരിയിലെ വാടക വീട്ടിലെത്തി വിവരങ്ങള്‍ തിരക്കിയത്. ഇവരുടെ വീടിന്റെ ചോര്‍ച്ച അടക്കാന്‍ ബീരിച്ചേരിയില്‍ സ്ഥാപിച്ച കൂറ്റന്‍ ഫഌക്സ് ബോര്‍ഡ് ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ ദുരിതം പുറത്തറിഞ്ഞത്.
ബീരിച്ചേരിയിലെ യുവാക്കള്‍ വീടിന്റെ അറ്റകുറ്റ പ്രവൃത്തി ഏറ്റെടുത്തു നടത്തി വരുന്നതിനിടെയാണ്. വീടിന്റെ അറ്റകുറ്റ പ്രവൃത്തി കഴിയുന്നതുവരെ ഉമ്മയെയും അവരുടെ ഭര്‍ത്താവിനെയും യുവാക്കള്‍ ബീരിച്ചേരിയില്‍ ഒരു വാടക വീട്ടിലാക്കിയിരുന്നു. അവിടെയാണ് പൊലിസ് മേധാവിയുടെ സന്ദര്‍ശനം.
മക്കളെ വിളിച്ചു വരുത്തി സംസാരിക്കാന്‍ പൊലിസ് മേധാവി കാസര്‍കോട് വനിതാ സി.ഐയെ ചുമതലപ്പെടുത്തുകയും ഒരു തുക സമ്മാനമായി നല്‍കുകയും ചെയ്തു.
വീടിന്റെ അറ്റകുറ്റ പ്രവൃത്തി ഏറ്റെടുത്ത ബിരിച്ചേരി യുവാക്കളുടെ കൂട്ടായ്മയായ ലൈവ് ബിരിച്ചേരി വാട്സ് ആപ്പ് കൂട്ടായ്മയിലെ ഫായിസ് ബീരിച്ചേരി, വി.പി.പി ശുഹൈബ്, ഷാജഹാന് മുറക്കാട്ട്, എം. ഇബ്റാഹിം, വി.പി അഷ്കര്‍, യു.പി ഫാസില്‍, എന്‍ ഇസ്മയില്‍ തുടങ്ങിയവര്‍ പൊലിസ് മേധാവിയെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."