HOME
DETAILS

പ്രതിയെ അന്വേഷണസംഘം സഹായിച്ചത് നിയമോപദേശവും മറികടന്ന്

  
backup
July 18 2020 | 02:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%b8%e0%b4%b9%e0%b4%be

 

സ്വന്തം ലേഖിക
കൊച്ചി: വിവാദമായ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനെ അന്വേഷണ സംഘം സഹായിച്ചത് നിയമോപദേശവും മറികടന്ന്. നാലാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്താവുന്നതാണെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് അന്വേഷണസംഘം താരതമ്യേനെ ലഘുവായ വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയും അധ്യാപകനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കുകയും ചെയ്തു.
പ്രതി പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് െ്രെകബ്രാഞ്ച് നിയമോപദേശം തേടിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ കുറ്റപത്രം എങ്ങനെ സമര്‍പ്പിക്കുമെന്നത് സംബന്ധിച്ചായിരുന്നു നിയമോപദേശം തേടിയത്.
നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫിസ് നല്‍കിയ നിയമോപദേശം. പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും സൂചിപ്പിച്ചിരുന്നു.
എന്നാല്‍ നിയമോപദേശം മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ. പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. പ്രതി അറസ്റ്റിലായി 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ലാത്തതിനാല്‍, അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ദുര്‍ബല വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരേ സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  a few seconds ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago