കശ്മീര്‍: മാധ്യമവേട്ടയ്‌ക്കെതിരേ ഐ.എ.എസ് ഉദ്യോഗസ്ഥന്‍
ശ്രീനഗര്‍: കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചില ദേശീയ മാധ്യമങ്ങളില്‍ നടക്കുന്ന അസത്യ പ്രചാരണത്തിനെതിരേ പ്രമുഖ കശ്മീരി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഷാ ഫൈസല്‍. കശ്മീരിന്റെ പേരില്‍ തന്നെ മാധ്യമങ്ങള്‍ വേട്ടയാടിയാല്‍ ജോലി രാജിവയ്ക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം വധിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ മൃതദേഹത്തിന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ഉള്‍പ്പെടുത്തി ചില മാധ്യമങ്ങള്‍ നടത്തിയ അസത്യപ്രചാരണമാണ് ഷാ ഫൈസലിനെ ചൊടിപ്പിച്ചത്.
രാജ്യം സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നതും അടിച്ചമര്‍ത്തുന്നതും സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് നൗ, ആജ് തക്, സീന്യൂസ്, ന്യൂസ് എക്‌സ് തുടങ്ങിയ ചാനലുകള്‍ക്കെതിരേയാണ് ഫൈസലിന്റെ വിമര്‍ശനം. ചാനല്‍റേറ്റിങ് കൂട്ടാന്‍ കശ്മീരിനെ ചുട്ടെരിക്കാന്‍ നോക്കുന്ന വിനാശകാരികളെ കരുതിയിരിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."