പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 51 വര്‍ഷം തടവ്
തലശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 51 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ. ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശി സി.എ അപ്പുക്കുട്ടനെ(51)യാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 21നാണ് കേസിനാസ്പതമായ സംഭവം. കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ പാര്‍ക്കില്‍ അമ്മയുമൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഐസ്ക്രീം കാണിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലിസും നടത്തിയ തിരച്ചിലില്‍ കുട്ടിയെയും പ്രതിയെയും നഗരത്തിലെ ആളൊഴിഞ്ഞപറമ്പില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുക, പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസ്. പൊക്സോ നിയമപ്രകാരം 14 വര്‍ഷം തടവും പ്രതി അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."