HOME
DETAILS

വയനാട്ടില്‍ അരയും തലയും മുറുക്കി മുന്നണികള്‍

  
backup
April 10 2019 | 22:04 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%b2%e0%b4%af%e0%b5%81%e0%b4%82


കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യത്തെ ഗ്ലാമര്‍ മണ്ഡലങ്ങളിലൊന്നായി മാറിയ വയനാട്ടില്‍ അരയും തലയും മുറുക്കിയാണ് മുന്നണികളുടെ പ്രചാരണം. രാഹുല്‍ ഗാന്ധിക്ക് ശക്തമായി വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് മണ്ഡലത്തില്‍ പ്രചാരണം കൊഴുപ്പിക്കുന്നത്.


ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കാണാത്ത ആവേശമാണ് ഇത്തവണ. താഴേത്തട്ടു മുതല്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളുമായി അവര്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരു മാസക്കാലത്തോളം ഒറ്റയ്ക്കു പ്രചാരണം നടത്തേണ്ടി വന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍ വാശിയേറിയ പോരാട്ടത്തില്‍ തന്നെയാണ്.


ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയാരെന്നറിയാതെ നിശബ്ദ പ്രചാരണം നടത്തിയിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പ്രചരാണ രംഗത്ത് വലിയ ഊര്‍ജമാണ് സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് നല്‍കിയത്. പ്രഖ്യാപനം വന്ന അന്നുമുതല്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കായി സജീവ പ്രചാരണത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഒപ്പം സംസ്ഥാന, ദേശീയ നേതാക്കള്‍ വിവിധ നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എല്ലാ ദിവസവും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ബഹുദൂരം മുന്നിലെത്തുമെന്നാണ് പ്രവര്‍ത്തകരുടെ അവകാശവാദം.
രാഹുല്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ കല്‍പ്പറ്റയില്‍ നടത്തിയ റോഡ്‌ഷോ തങ്ങള്‍ക്ക് വലിയ തോതിലുള്ള ഊര്‍ജമാണ് നല്‍കിയതെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നു. അടുത്ത ദിവസങ്ങളിലായി രാഹുലും പിന്നാലെ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട് മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നതോടെ മത്സരം തങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ യു.ഡി.എഫ് നേതൃത്വം.


എന്‍.ഡി.എ ദേശീയ നേതാക്കളെ കളത്തിലിറക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരുങ്ങുന്നത്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി മണ്ഡലത്തിലുടനീളം ഓട്ടപ്രദക്ഷിണം നടത്തിക്കഴിഞ്ഞു. രണ്ടാംഘട്ടത്തില്‍ ജനങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പ്രചാരണങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ, സ്മൃതി ഇറാനി തുടങ്ങിയവരെ തുഷാറിനായി കളത്തിലിറക്കാനുള്ള തയാറെടുപ്പിലാണ് എന്‍.ഡി.എ നേതൃത്വം.
അമേത്തിയില്‍ നിന്ന് ആയിരം സ്ത്രീകളെ മണ്ഡലത്തിലെത്തിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും എന്‍.ഡി.എ ലക്ഷ്യമിടുന്നുണ്ട്. രാഹുലിനെതിരേ മത്സരിക്കുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള തത്രപ്പാടിലാണ് തുഷാറും എന്‍.ഡി.എയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  24 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago