പുനലൂരില്‍ ചക്ക-മാങ്ങ മഹോത്സവം
പുനലൂര്‍: കേരള ജാക് ഫ്രൂട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ പുനലൂര്‍ രാജാരോഹിണി ഹാളില്‍ ചക്ക-മാങ്ങ പ്രദര്‍ശനോത്സവം ആരംഭിച്ചു. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാളിയുടെ ദേശീയ ഫലവൃക്ഷമായി പ്ലാവിനെ അംഗീകരിച്ചെങ്കിലും ഫലപ്രദമായ ഉത്തമ ആഹാര വസ്തുവായി ചക്കയെ എന്തു കൊണ്ട് മലയാളി സ്വീകരിക്കുന്നില്ല എന്ന് മന്ത്രി ചോദിച്ചു. പ്രകൃതിയുടെ വരദാനമായി മലയാളിക്കു ലഭിച്ച മലയാണ്മയുടെ സംസ്കൃതിയാണു പ്ലാവ്. ചക്ക പോലെ പ്രകൃതിയുമായി ഇത്രയധികം സമരസപ്പെട്ട ഫലവൃക്ഷം വേറെയില്ലെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് റജി തോമസ് അധ്യക്ഷനായി.
ചക്കയുടെ നൂറില്‍പരം മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണു മേളയില്‍ വിപണനം നടത്തുന്നത്. ചക്ക ഐസ്ക്രീം, ചക്ക ഹല്‍വ, പുട്ടുപൊടി, ഉണ്ണിയപ്പം, പായസം തുടങ്ങി മുപ്പതില്പരം ചക്ക ഉല്പന്നങ്ങള് ഇവിടെ നിന്നു ലഭിക്കും. രാവിലെ പത്തു മുതല്‍ രാത്രി ഒന്‍പതു വരെയാണു പ്രദര്‍ശനം. 20ന് പ്രദര്‍ശനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."