തമോദ്വാരത്തിന്റെ ആദ്യചിത്രം പകര്‍ത്തി
പാരീസ്: ലോകത്തില്‍ ആദ്യമായി തമോദ്വാരത്തിന്റെ ചിത്രം പകര്‍ത്തി. കഴിഞ്ഞ 30 വര്‍ഷമായി നടക്കുന്ന ശ്രമത്തിനൊടുവിലാണ് തമോദ്വാരത്തിന്റെ ചിത്രം ആദ്യമായി പകര്‍ത്തിയത്.
18ാം നൂറ്റാണ്ടില്‍ തന്നെ ഇരുണ്ട നക്ഷത്രം എന്ന പേരില്‍ തമോദ്വാരത്തെ ശാസ്ത്ര ലോകം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ടെലസ്‌കോപ് വഴി ഇത് കണ്ടെത്താനായിരുന്നില്ല. ചിത്രമെടുക്കാനും കഴിഞ്ഞിരുന്നില്ല.
റേഡിയോ ടെലസ്‌കോപ്് ഉപയോഗിച്ചാണ് ഇത്തവണ ചിത്രം പകര്‍ത്തിയത്. 50 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള എം 87 എന്ന തമോദ്വാരത്തിന്റെ ചിത്രമാണ് പകര്‍ത്തിയത്.
ഫ്രാന്‍സ് നാഷനല്‍ സെന്റര്‍ ഫോര്‍ സയിന്റിഫിക് റിസര്‍ച്ചിന്റെ ഗോളശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്.
2017 ഏപ്രില്‍ മുതല്‍ ഈ തമോദ്വാരത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമം നടന്നിരുന്നു. എട്ട് റേഡിയോ ടെലസ്‌കോപാണ് ഇതിനായി ഉപയോഗിച്ചത്. ഹവാലി, അരിസോണ, സ്‌പെയിന്‍, മെക്‌സികോ, ചിലി എന്നിവിടങ്ങളിലാണ് ഈ ടെലസ്‌കോപുകള്‍ സ്ഥാപിച്ചത്.
തമോദ്വാരം (ബ്ലാക്ക് ഹോള്‍)
ഉയര്‍ന്ന ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനുപോലും പുറത്തുകടക്കാനാകാത്ത മേഖലയാണ് തമോദ്വാരം, അഥവാ തമോഗര്‍ത്തം.
പുറം ലോകത്തില്‍നിന്ന് അദൃശ്യമായിരിക്കും. ഇവയ്ക്ക് താപനിലയുണ്ട്. പലപ്പോഴും ഇവയുടെ സാന്നിധ്യം ഉറപ്പിക്കുന്നത് ചുറ്റുമുള്ള വസ്തുക്കളുടെ മാറ്റങ്ങള്‍ മൂലമാണ്. ഊര്‍ജം തീര്‍ന്നാല്‍ ഗുരുത്വാകര്‍ഷണ ഫലമായി സ്വയം ചെറുതാകും.
ചുരുങ്ങുന്നതോടൊപ്പം ഗുരുത്വാകര്‍ഷണം വര്‍ധിക്കും. ഒരു പരിധി കഴിയുമ്പോള്‍ പ്രകാശത്തെപ്പോലും പിടിച്ചു നിര്‍ത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."