ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കിടെ ബി. ജെ. പി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന് പങ്കെടുത്ത ചടങ്ങിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഉദയ് വാഗിന്റെ സംഘവും എം. എല്‍. എ ഉന്മേഷ് പാട്ടീലിന്റെ സംഘവുമാണ് ഏറ്റുമുട്ടിയത്. സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗിരീഷിനെ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതായി ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉദയ് സിങ്ങിന്റെ ഭാര്യയും ലെജിസ്്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ സ്മിതാ വാഗയെ ജല്‍ഗാവോന്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. എന്നാല്‍ സ്മിതയെ പിന്നീട് ഒഴിവാക്കി. പകരം എം.എല്‍ .എയായ ഉന്മേഷ് പാട്ടീലിന് സീറ്റ് നല്കി. ഇതാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിനു കാരണമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."