തുര്‍ക്കിയില്‍ 2745 ജഡ്ജിമാരെ സസ്‌പെന്റ് ചെയ്തു
അങ്കാറ: സൈനിക അട്ടിമറിശ്രമം നടന്ന തുര്‍ക്കിയില്‍ 2745 ജഡ്ജിമാരെ സസ്‌പെന്‍ഡ് ചെയ്തു. 541 ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ജഡ്ജിമാരെയും 2204 ജുഡിഷ്യല്‍ കോര്‍ട്ട് ജഡ്ജിമാരെയുമാണ് ജുഡിഷ്യല്‍ ബോര്‍ഡാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് അനാദൊലു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലെ അഞ്ചുപേരുടെ അംഗത്വം റദ്ദാക്കാന്‍ സുപ്രിം ബോര്‍ഡ് ഓഫ് ജഡ്ജസ് ആന്‍ഡ് പ്രോസിക്യൂട്ടേഴ്‌സ് തീരുമാനിച്ചു. ഇതില്‍ നാല് അംഗങ്ങള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഫെത്താഹുല്ലാഹാസി ടെറര്‍ ഓര്‍ഗനൈസേഷന്‍ സ്റ്റേറ്റ് പാരലല്‍ സ്‌ട്രെക്ചറര്‍ (ഫെറ്റോപി.ഡി.വൈ) എന്ന തീവ്രവാദി സംഘടനയുമായി ബന്ധമുള്ള 48 സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും കോര്‍ട്ട് അപ്പീല്‍ അംഗങ്ങളായ 11 പേരും റിമാന്‍ഡിലാണ്. 140 കോര്‍ട്ട് അപ്പീല്‍ അംഗങ്ങള്‍ക്ക് ഫെറ്റോപി.ഡി.വൈയുമായി ബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തിയിരുന്നു.
അട്ടിമറിക്ക് പിന്നില്‍
യു.എസിലെ പണ്ഡിതനോ?
അങ്കാറ: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പണ്ഡിതനാണെന്ന സംശയം ബലപ്പെടുന്നു. തുര്‍ക്കി സര്‍ക്കാരും ജനങ്ങളുമാണ് ഈ സൂചന നല്‍കുന്നത്. യു.എസിലെ പെന്‍സില്‍വാനിയയിലുള്ള പണ്ഡിതന്‍ ഫെത്തുല്ല ഗുലേനിയിലേക്കാണ് അട്ടിമറിയുടെ സംശയമെത്തുന്നത്.
തുര്‍ക്കിയെ പെന്‍സില്‍വാനിയയില്‍ നിന്ന് നിയന്ത്രിക്കാനാകില്ലെന്നായിരുന്നു ഇസ്്താംബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്റെ പ്രതികരണം. 1999 മുതല്‍ യു.എസില്‍ ഏകാന്തവാസത്തിലാണ് ഗുലേനി. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഗുലേനിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം തുര്‍ക്കി വിട്ട് യു.എസിലെത്തിയത്.
തുര്‍ക്കിയില്‍ ഗുലേനിയുടെ അനുയായികളും ഉര്‍ദുഗാന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.
സര്‍ക്കാര്‍ സംവിധാനങ്ങളിലും ഗുലേനിയെ അനുകൂലിക്കുന്നവര്‍ വര്‍ധിച്ചുവരുന്നതായാണ് ഉര്‍ദുഗാന്‍ വിഭാഗത്തിന്റെ പരാതി. 75 കാരനായ ഗുലേനി മാധ്യമങ്ങള്‍ക്കും മുഖംകൊടുക്കാറില്ല. നേരത്തെ ഇദ്ദേഹത്തെ അനുകൂലിക്കുന്ന നൂറുകണക്കിന് സൈനികരെ തുര്‍ക്കി പുറത്താക്കിയിരുന്നു.
അട്ടിമറി പൊളിച്ചത് മൊബൈല്‍ ആപ്പ്
ഇസ്്താംബൂള്‍: സൈനിക അട്ടിമറി നടന്നപ്പോള്‍ ജനങ്ങളെ തെരുവിലിറക്കി അത് പരാജയപ്പെടുത്താന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ സഹായിച്ചത് മൊബൈല്‍ ആപ്പ്. ആപ്പിള്‍ ഐ ഫോണിന്റെ വീഡിയോ ചാറ്റ് ആപ്പ് ആയ ഫേസ്‌ലുക്കിലൂടെയാണ് ജനങ്ങള്‍ക്ക് ഉര്‍ദുഗാന്‍ ആഹ്വാനം നല്‍കിയത്.
ഉര്‍ദുഗാനെ ഫോളോ ചെയ്ത സി.എന്‍.എന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ഈ വിവരം ലോകത്തെ അറിയിക്കുകയും ചെയ്തു.
തെരുവിലേക്ക് പോയി അവര്‍ക്ക് മറുപടി കൊടുക്കൂ. അങ്കാറയിലെ ചത്വരത്തിലേക്ക് സൈന്യത്തിന്റെ അകമ്പടിയില്ലാതെ താനും വരുന്നുവെന്നായിരുന്നു ഉര്‍ദുഗാന്റെ ആദ്യ സന്ദേശം. ഉത്തരവാദികള്‍ ആരായാലും അര്‍ഹതപ്പെട്ട ശിക്ഷ അവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളോട് മുഴുവന്‍ വിമാനത്താവളത്തിലും പൊതു ചത്വരങ്ങളിലുമായി ഒത്തുകൂടാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങി സൈന്യത്തെ നേരിട്ടത്. പട്ടാളത്തെ നിരായുധരായ ജനങ്ങള്‍ നേരിട്ടതോടെ പൊലിസ് സഹായവുമായി രംഗത്തുവന്നു. പിന്നീട് വ്യോമസേനയും റോഡിലിറങ്ങിയ ടാങ്കുകളെ നേരിട്ടതോടെ പദ്ധതി ലക്ഷ്യം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."