ജയ്ഘോഷിന്റെ നിയമനം സെക്യൂരിറ്റി കമ്മിറ്റിയുടെ ശുപാര്‍ശയില്ലാതെ
ഗണ്‍മാനായത് ഡി.ജി.പിയുടെ ഉത്തരവില്‍
തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച യു.എ.ഇ കോണ്‍സുലേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന് ജയ്ഘോഷ് ഗണ്മാന് ആയത് ഡി.ജി.പിയുടെ ഉത്തരവില്‍. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്യൂരിറ്റി സമിതിക്കാണ് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അധികാരം. എന്നാല്‍ ജയ്ഘോഷിന്റെ നിയമനം സെക്യൂരിറ്റി കമ്മിറ്റി ശുപാര്‍ശയില്ലാതെയാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ചികിത്സയിലുള്ള ജയഘോഷിനെ ആശുപത്രി വിട്ടശേഷം ചോദ്യംചെയ്യാനാണ് കസ്റ്റംസ് തീരുമാനം. ആത്മഹത്യ ശ്രമം ഇയാള്‍ നടത്തുന്ന നാടകമാണോയെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാള്‍ക്ക് ഉണ്ടായിരുന്നതായാണ് വിവരം. ഇത് മുന്നില്‍ കണ്ടാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എമിഗ്രേഷന്‍ വകുപ്പില്‍ നിന്നു അഞ്ചു വര്‍ഷത്തെ ഡപ്യൂട്ടേഷന് പൂര്‍ത്തിയാക്കി എ.ആര് ക്യാംപിലേക്ക് മടങ്ങിയ ഇയാളെ എന്തിനാണ് കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാനാക്കിയത് എന്ന ചോദ്യവും നില നില്ക്കുന്നു. ഫോണിലൂടെയും നേരിട്ടും ഭീഷണിയുണ്ടായിരുന്നെന്നു ബന്ധുക്കള്‍ അറിയിച്ചതോടെ ജയ്ഘോഷിനു സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡി.ജി.പി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."