മഴ കനത്താല്‍ വെള്ളത്തില്‍ മുങ്ങി വയനാട്
മാനന്തവാടി: മൂന്ന് ദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴക്ക് നേരിയ ശമനമായതൊടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും മറ്റും വെള്ളം ചെറിയ തോതില്‍ ഇറങ്ങി തുടങ്ങിയെങ്കിലും മഴക്കെടുതികള്‍ തുടരുന്നു.
വള്ളിയൂര്‍ക്കാവ് റോഡില്‍ ബുധനാഴ്ച രാത്രിയൊടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരുന്നുവെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ ബൈപ്പാസ് വഴി ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. മാനന്തവാടി-തലശ്ശേരി റോഡില്‍ പേര്യ 41ല്‍ റോഡിലെ മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.വയനാട് എന്‍ജിനിയറിങ് കോളജിന് സമീപം റോഡിന് വിള്ളല്‍ വീണു.
തലപ്പുഴ പുതിയിടം റോഡും കനത്ത മഴയില്‍ ഇടിഞ്ഞ് താണു. തലപ്പുഴ ടൗണിന് സമീപം തേയില തോട്ടത്തിന്റെ മണ്‍തിട്ട ഇടിഞ്ഞ് വീണു.
കാട്ടിക്കുളത്തെ നവീകരിച്ച ബസ് സ്റ്റാന്റിന്റ് സണ്‍ഷൈഡ് തകര്‍ന്നു വീണു. തലനാരിഴക്കാണ് അപകടം ഒഴിവായത്. തിരുനെല്ലി അരണപ്പാറ സന്ദീപിന്റെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."