സംരക്ഷിക്കാന്‍ നടപടിയില്ല; കൊറ്റില്ലവും വെള്ളത്തില്‍
പനമരം: അപൂര്‍വ്വയിനം പക്ഷികളുടെ സങ്കേതമായ പനമരം കൊറ്റില്ലം വെള്ളത്തില്‍. ഈ ഭാഗത്തെ കബനി പുഴ കരകവിഞ്ഞൊഴുകിയതോടെയാണ് കൊറ്റില്ലത്തില്‍ വെള്ളമെത്തിയത്. പുഴയുടെ ഒറ്റത്ത് പ്രകൃതിപരമായി രൂപപ്പെട്ട തുരുത്താണ് ആയിരക്കണക്കിന് പക്ഷികളുടെ ആവാസകേന്ദ്രമായ കൊറ്റില്ലം. മഴക്കാലമായാല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള പക്ഷികളെ കൊണ്ട് തുരുത്ത് നിറയും. എന്നാല്‍ വെള്ളം കയറിയതോടെ പക്ഷികള്‍ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്.
പുഴയില്‍ വെള്ളം കുത്തി ഒഴുകുബോള്‍ കൊറ്റില്ലത്തിന്റെ വശങ്ങള്‍ ഇടിയുന്നത് പതിവാണ്. ഈ രീതിയില്‍ പോവുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കൊറ്റില്ലമില്ലാതാക്കാന്‍ സാധ്യയുണ്ടെന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. കൊറ്റില്ലം സംരക്ഷിക്കാന്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനുള്ള അലോചനകള്‍ തദ്ധേശ സ്ഥാപനങ്ങള്‍ നടത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. സാധാരണയില്‍ നിന്ന് വിഭിന്നമായി ഇത്തവണ തുരുത്തിലെത്തിയ പക്ഷികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണുണ്ടായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."