HOME
DETAILS
MAL
റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം
Web Desk
October 23 2024 | 05:10 AM
കൊച്ചി: വിലയില്‍ തുടരെത്തുടരെ റെക്കോര്‍ഡിട്ട് സ്വര്‍ണം. പവന് 320 രൂപ കൂടി. പവന് 58720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7340 രൂപയിലെത്തി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയരുന്നതാണ് കാഴ്ചയാണ് കണ്ടത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."