HOME
DETAILS

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

  
October 23 2024 | 14:10 PM

Car submerged in water Insurance not paid Consumer Disputes Redressal Commission verdict to pay loss and penalty to complainant

എറണാകുളം: ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെ തുടർന്ന് ഇൻഷൂറൻസ് നൽകിയില്ലെന്ന പരാതിയിൽ  ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ നടപടിയെടുത്തു.പരാതിക്കാരന് സർവീസ് സെൻ്ററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി പുറപ്പെടുവിച്ചു. എറണാകുളം സ്വദേശി പി.ടി ഷാജുവാണ് ഇൻഷുറൻസ് തുക നൽക്കാതിരുന്ന സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷൂറൻസ്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് എന്നിവർക്കെതിരെ പരാതി നൽകിയിരുന്നത്.

മാരുതി ബലേനോ ആൽഫാ പെട്രോൾ കാർ ആണ് വെള്ളത്തിൽ മുങ്ങി തകരാറിലായിരുന്നത്. ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജും അദ്ദേഹം എടുത്തിരുന്നു. 10,620 രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി അടച്ചത്. എക്സ്റ്റൻഡഡ് വാറണ്ടിയും എതിർകക്ഷികൾ വാഗ്ദാനം ചെയ്തു. വെള്ളത്തിലായ കാറിന്റെ എഞ്ചിൻ ബ്ലോക്ക് ആവുകയും റിപ്പയർ ചെയ്യാൻ കഴിയില്ല എന്ന് സർവീസ് സെൻറർ അറിയിക്കുകയും ചെയ്തു. മാറ്റിവയ്ക്കുന്നതിനുള്ള ചിലവായ 64,939 രൂപയിൽ ഇൻഷുറൻസ് പരിരക്ഷ വെറും 8000 രൂപ മാത്രമേ അനുവദിച്ചു നൽകിയുള്ളു. ബാക്കി തുകയായ 56939രൂപയും 40000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

എന്നാൽ 8000 രൂപ മാത്രമേ അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന നിലപാടിൽ എതിർകക്ഷികൾ ഉറച്ചു നിന്നു. എതിർ കക്ഷികക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തുകയും പരാതിക്കാരന് കേസിലെ ഒന്നും രണ്ടും എതിർ കക്ഷികൾ  ഇൻഷുറൻസ് തുകയായ  56,939 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 15,000  രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകണമെന്ന്  ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. ഈശ്വരപ്രസാദ് ഹാജരായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  8 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  8 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  8 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  8 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  8 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  8 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  8 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  8 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  8 days ago