HOME
DETAILS

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

  
Web Desk
October 23, 2024 | 9:05 AM

Food Poisoning Outbreak Linked to McDonalds in the US

വാഷിങ്ടണ്‍: യു.എസില്‍ മക്‌ഡോണാള്‍ഡ്‌സ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യ വിഷബാധയേറ്റ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തു പേര്‍ ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചതെന്നാണ് സൂചന. 

മക്‌ഡോണാള്‍ഡ്‌സില്‍ നിന്നും ഹാംബര്‍ഗ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം അറിയിച്ചത്. വ്യത്യസ്ത ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. 10 യു.എസ് സ്റ്റേറ്റുകളില്‍ 49 പേര്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊളറാഡോ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സി.ഡി.സി അറിയിച്ചു. ഹാംബര്‍ഗിലുള്ള ഉള്ളിയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് സൂചന. ഹാംബര്‍ഗില്‍ ഉള്ളിയും ബീഫും ഉപയോഗിക്കുന്നത് നിരവധി സംസ്ഥാനങ്ങളില്‍ മക്‌ഡോണാള്‍ഡ്‌സ് നിരോധിച്ചിട്ടുണ്ട്. മക്‌ഡോണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് ഹാംബര്‍ഗില്‍ ഉപയോഗിക്കുന്ന ഉള്ളിയും ബീഫുമാണ് മക്‌ഡോണാള്‍ഡ്‌സ് നിരോധിച്ചിരിക്കുന്നത്.

ഉള്ളിയാണോ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്‌ഡോണാള്‍ഡ്‌സ് അറിയിച്ചു. സാധനങ്ങള്‍ വിതരണം ചെയ്യുന്നവരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് ഹാംബര്‍ഗ് ഒഴികെ മറ്റ് ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളില്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടും കുറ്റവാളി ബാലമുരുകന്റെ രക്ഷപെടലില്‍ തമിഴ്‌നാട് പൊലിസിന്റെ വീഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍; ഹോട്ടലില്‍ എത്തിയതും വിലങ്ങില്ലാതെ

Kerala
  •  4 days ago
No Image

മേയര്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി ന്യൂയോര്‍ക്ക് ജനത; മംദാനി തന്നെ മേയര്‍

International
  •  4 days ago
No Image

സ്റ്റാർട്ടപ്പുകൾ 7,300;  72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും

Kerala
  •  4 days ago
No Image

എസ്.ഐ.ആർ; മുഴുവൻ എന്യൂമറേഷൻ ഫോമുകളും എത്തിയില്ല

Kerala
  •  4 days ago
No Image

'ഞാന്‍ ഉടന്‍ വിരമിക്കും, അന്ന് കുറേ കരയും' വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ | CR7 Retirement

Saudi-arabia
  •  4 days ago
No Image

ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

National
  •  4 days ago
No Image

കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അന്തരിച്ചു

organization
  •  4 days ago
No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  4 days ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  4 days ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  4 days ago