'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക
വയനാട്: വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക. ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന് നടുവില്‍ നിന്ന് നിറ ചിരിയോടെ ഹൃദയം നിറഞ്ഞ് അവര്‍ നിന്നു. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി തന്റെ കന്നിയങ്കത്തിന് അവര്‍ വീരോചിത തുടക്കം കുറിച്ചു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് അവര്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്.
17ാം വയസ്സിലാണ് ആദ്യമായി പ്രചാരണത്തിന് ഇറങ്ങുന്നത്. എന്റെ പിതാവിന് വേണ്ടിയായിരുന്നു അത്. പിന്നീട് നിരവധിപേര്‍ക്കായി പ്രചാരണത്തിനിറങ്ങി. അമ്മക്കു വേണ്ടി സഹോദരന് വേണ്ടി സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി. 35 വര്‍ഷമായി പ്രചാരണരംഗത്തുണ്ട്. ആദ്യമായാണ് എനിക്കു വേണ്ടി പ്രചാരണത്തിനിറങ്ങുന്നത്. വയനാട്ടില്‍ മത്സരിക്കാന്‍ അവസരം തന്ന പ്രസിഡന്റിന് നന്ദി പറയുന്നു. നിങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയാല്‍ എനിക്കുള്ള ആദരവായി കാണും' ആവേശം കടലായ ജനക്കൂട്ടത്തോട് അവര്‍ പറഞ്ഞു.
അധികാരത്തില്‍ ഇരിക്കുന്നവര്‍ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്നുവെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
വയനാട് ദുരന്തത്തേയും അവര്‍ ഓര്‍മിച്ചു. വയനാട്ടുകാരുടെ ധൈര്യം തന്റെ മനസിനെ ആഴത്തില്‍ സ്പര്‍ശിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടുകാരുടെ കുടുംബത്തിന്റെ ഭാഗമാകാന്‍ പോകുന്നത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗത്തില്‍ പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെത്തിയ പ്രിയങ്കഗാന്ധിയെ സ്വീകരിച്ചത് ജനസാഗരമാണ്. പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് ഒന്നര കിലോമീറ്റര്‍ റോഡ് ഷോയായി കലക്ടറേറ്റിലേക്ക്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ തുറന്ന വാഹനത്തില്‍ പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.
ബാന്‍ഡ് മേളവും നൃത്തവുമായി പ്രവര്‍ത്തകര്‍ പ്രിയങ്കയുടെ വരവ് ആഘോഷമാക്കി. ഗാന്ധി കുടുംബത്തിലെ മൂവരും ഒരുമിച്ചെത്തുന്ന അപൂര്‍നിമിഷത്തിന് സാക്ഷിയാകാന്‍ വിവിധയിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. മല്ലികാര്‍ജന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തി.
രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രധാന നേതാക്കളും പോഷക സംഘടനാ ഭാരവാഹികള്‍ക്കുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും മക്കളും വയനാട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."