HOME
DETAILS

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

  
Web Desk
October 23, 2024 | 4:05 PM

Mahavikas Aghadi alliance prepares for elections Seat allotment is complete

 

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി. ഘടകക്ഷികള്‍ക്കിടയില്‍ സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണ പ്രകാരം ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), കോണ്‍ഗ്രസ്, ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി- എസ്.പി) എന്നിവര്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും. 

ഇതോടെ ആകെയുള്ള 288 സീറ്റുകളില്‍ 255 എണ്ണത്തിലും ധാരണയായി. ബാക്കിയുള്ള 33 സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള എം.വി.എയുടെ ചെറിയ സഖ്യകക്ഷികള്‍ക്കും നല്‍കാനാണ് ധാരണ. പിന്നാലെ 65 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യ പട്ടിക ശിവസേന യു.ബി.ടി പുറത്തുവിട്ടു. ആദിത്യ താക്കറെ മുംബൈയിലെ വര്‍ളിയില്‍ നിന്ന് ജനവിധി തേടും. പൂര്‍ണ്ണമായ വിവരങ്ങള്‍ നാളെയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2019ലാണ് കോണ്‍ഗ്രസ്, ശിവസേന (യുഹബിടി), എന്‍സിപി (ശരദ് പവാര്‍) എന്നിവര്‍ ചേര്‍ന്ന് മഹാവികാസ് അഘാഡിക്ക് രൂപംകൊടുത്തത്. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 31ഉം പിടിച്ചെടുക്കാന്‍ മഹാവികാസ് അഘാഡി സഖ്യത്തിനായിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച 17 സീറ്റുകളില്‍ 13 എണ്ണവും, ശിവസേന (യുബിടി) മത്സരിച്ച 21ല്‍ 9 സീറ്റുകളും, എന്‍.സി.പി (എസ്.പി) മത്സരിച്ച പത്തില്‍ എട്ട് സീറ്റും വിജയിക്കാനായിരുന്നു. ഈ വിജയത്തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മഹാവികാസ് അഘാഡി. 

Mahavikas Aghadi alliance prepares for elections Seat allotment is complete



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  8 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  8 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  8 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  8 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  8 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  8 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  8 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  8 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  8 days ago