HOME
DETAILS

അതിജീവനത്തിന്റെ മുച്ചക്ര ഗാഥ

  
backup
July 17 2016 | 06:07 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d

 

ഭാവിയില്‍ എന്താവണമെന്ന് സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ ചോദിക്കുമ്പോള്‍ 'പട്ടാളക്കാരന്‍' എന്നായിരുന്നു എഴുന്നേറ്റു നിന്ന് മറുപടി പറയാറുള്ളത്. മീശ പിരിച്ച് നെഞ്ചു വിരിച്ച് നടക്കുന്ന ഒരു പട്ടാളക്കാരനെ മനസില്‍ കൊണ്ടു നടന്നിരുന്നു. ആയിടെ ഒരവധി ദിനത്തില്‍ ഉമ്മ വീട്ടില്‍ പോയതായിരുന്നു. അകത്തും പുറത്തും പ്രിയപ്പെട്ടവര്‍ വന്നതിന്റെ ബഹളമായിരുന്നു. മുറ്റത്തെ മാവില്‍ പഴുത്ത് പാകമായി കിടക്കുന്ന മാങ്ങയെ കാറ്റ് കടാക്ഷിക്കാത്തതിനാല്‍ കയറി പറിക്കാന്‍ തീരുമാനിച്ചു. കൊമ്പില്‍ നിന്ന് കൊമ്പുകളിലേക്ക് മാറി മാറി ചാടുന്നതിനിടയില്‍ വഴുതിയതോര്‍മ്മയുണ്ട്, സലീമിന്.

മൂന്നു വര്‍ഷം ഒരേ കിടപ്പിലായിരുന്നു. വീട്ടുതടങ്കല്‍ പോലുള്ള ആ ജീവിതം വല്ലാതെ മുഷിപ്പിച്ചു കളഞ്ഞു. പഴയ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ ഇനി ദേഹം വഴങ്ങില്ലെന്ന് ഉറപ്പായതോടെയാണ് ഡോക്ടര്‍മാര്‍ സലീമിനെ വീട്ടിലേക്ക് യാത്രയാക്കുന്നത്. ''ആരും കാണാതെ ഒറ്റക്കിരുന്ന് ഏറെ കരയും. മരണം വന്നെന്നെ കൊണ്ടുപോയെങ്കിലെന്ന് പ്രാര്‍ഥിച്ചു കിടക്കും. എന്റെ കാര്യത്തില്‍ പകച്ചുപോയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എന്നോട് സഹതപിക്കുവാനേ കഴിയുമായിരുന്നുള്ളു.''-സലീമിന്റെ വാക്കുകളില്‍ വേദനയുടെ താളം അറിയാനാകും.

salim

 

കിടക്കയില്‍ കോടിപ്പോയ തന്റെ അതിജീവനമോഹങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നത് പെങ്ങള്‍ വഴിയാണ്. അങ്ങനെയാണ് കോഴിക്കോട് സി.കെ.എന്‍ പണിക്കര്‍, ബേബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള അടജകഞഋ എന്ന സംഘടനയെക്കുറിച്ചറിയുന്നതും, അവിടെ ചികിത്സയ്ക്ക് പോകുന്നതും. അത് പുതിയ ഊര്‍ജം പകര്‍ന്നു തന്നു. അവിടെ നിന്നു കിട്ടിയ തൊഴില്‍ പരിശീലനവും സമാന അനുഭവസ്ഥരുമായുള്ള സമാഗമങ്ങളും പതിയെ പതിയെ പുതിയ ആവേശവും ആശയങ്ങളും പകര്‍ന്നു തന്നു. നടുവൊടിഞ്ഞ ജീവിതങ്ങളെ എഴുന്നേല്‍പിച്ചു നിര്‍ത്താനുള്ള സലീമിന്റെ ശ്രമങ്ങള്‍ക്ക് സുഹൃത്തുക്കളായ മുസ്തഫയും രമേശനും മജീദും രൂപവും ഭാവവും നല്‍കി. അങ്ങനെയാണ് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'സാന്ത്വനം' പദ്ധതിക്ക് രൂപംനല്‍കുന്നത്. ഇത്തരത്തിലുള്ള രോഗികളെ അന്വേഷിച്ചു കണ്ടെത്തി അവര്‍ക്കാവശ്യമായ പ്രാഥമിക സഹായങ്ങള്‍ എത്തിക്കലായിരുന്നു ആദ്യശ്രമം. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ കൂടിയായ സുഹൃത്ത് സലീം സംരംഭത്തെ നഗരസഭയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തു. ആദ്യപടിയെന്നോണം ഇത്തരം 60 രോഗികള്‍ക്കു വേണ്ടി ദശദിന ക്യംപ് നടത്തി.
'സാന്ത്വനം അതിജീവനം' എന്ന പേരില്‍ ഒരു കട തുറന്നു. തുടര്‍ന്ന് അസ്‌ലം, മാളില്‍ ഒലിവ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു റാക്ക് അനുവദിച്ചു കിട്ടി. അതിന്റെ മുഴുവന്‍ ലാഭവും അതിന്റെ നിര്‍മാതാക്കള്‍ക്ക് തിരികെ നല്‍കി. പൊതുജന സഹകരണത്തോടെ ഇത് കൂടുതല്‍ വിപുലീകരിച്ചു. ആ ക്യാംപ് സത്യത്തില്‍ വലിയൊരു വഴിത്തിരിവാകുകയായിരുന്നു. സ്വന്തം സാധ്യതകള്‍ തിരിച്ചറിഞ്ഞ രോഗികള്‍ക്കിടയില്‍ സംഘാടനവും സഹവര്‍ത്തിത്വവും രൂപപ്പെട്ടു. കരകൗശല ഉല്‍പ്പന്നങ്ങളും സോപ്പുകളും ഉല്‍പാദിപ്പിച്ച് വീണ്ടും അവര്‍ സഞ്ചരിച്ച് തുടങ്ങി. അങ്ങനെ ക്യാംപുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുവന്നു. തൊഴില്‍ പരിശീലനം, വിനോദം, ആരോഗ്യപരിരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ക്ക് തുടര്‍ബോധവല്‍ക്കരണങ്ങള്‍ നല്‍കി. ക്യാംപില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ങഋട ഒീുെശമേഹ ഘശളല ഠശാല സൗജന്യ ചികിത്സ (മെഡിസിനില്ലാത്തത്) വാഗ്ദാനം ചെയ്തു. പക്ഷേ സോപ്പും സോപ്പുപൊടിയുമൊക്കെ മാര്‍ക്കറ്റില്‍ പിടിച്ച് നില്‍ക്കാനാകാതെ പ്രയാസപ്പെട്ടത് ഒരുവേള പ്രതിസന്ധികള്‍ സൃഷ്ടിച്ചു. എങ്കിലും തോറ്റു കൊടുത്തില്ല. അങ്ങനെയാണ് കംപ്യൂട്ടര്‍ സെന്ററും പരിശീലനവും ആരംഭിക്കുന്നത്.

എല്ലാ സംരംഭങ്ങളുടെ വിജയത്തിന് പിന്നിലും സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹകരണമുണ്ടെന്ന് സലിം തീര്‍ത്തുപറയുന്നു. ആരോഗ്യമുള്ള കാലത്ത് സഞ്ചരിച്ചതിനെക്കാള്‍ അതിന് ശേഷം, ഇപ്പോഴാണ് താന്‍ കേരളത്തിലങ്ങോളമിങ്ങോളം നാടുകളിലൂടെ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം പറയുമ്പോള്‍ ആ കാരുണ്യസംരംഭത്തിന്റെ വ്യാപ്തി വായിച്ചെടുക്കാം. സ്വയം ഉയര്‍ന്നും നിലത്തിരുന്ന് പോയവരെ ഉയര്‍ത്തിയും സലീം കുതിക്കുകയാണ്.

സാമൂഹികമായ ഇടപെടലുകള്‍ നടത്തി പൗരധര്‍മം നിര്‍വഹിക്കുന്നതിലും ഈ യുവാവ് മാതൃകയാവുകയാണ്. ഓരോ ഇടപെടലുകളും ഓരോ അടയാളങ്ങളാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ നിന്ന് സലീം സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചു. കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ആ നിശ്ചയദാര്‍ഢ്യം മുക്തകണ്ഡം പ്രശംസിക്കപ്പെട്ടു. തന്റെ സാന്ത്വനം പദ്ധതിക്ക് കൂടുതല്‍ ജനശ്രദ്ധ കിട്ടാനും അത് സഹായകമായി.

DSC_8962 (Copy)

നിലവില്‍ നാനൂറിലധികം രോഗികള്‍ക്ക് ഹോംകെയര്‍ പരിചരണം, ദരിദ്രകുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം, തയ്യല്‍മെഷിന്‍ വിതരണം തുടങ്ങിയവ നടത്തിവരികയാണ്. നഗരസഭയടക്കമുള്ള പൊതുമേഖലകളുടെ പിന്തുണ വലിയൊരു ആശ്വാസമാണ്. കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്ന്, നവമാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് ഫേസ്ബുക്കിലൂടെയുള്ള സഹായങ്ങളാണ്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഷീനാ ശാനവാസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ സഹായ അഭ്യര്‍ഥനകള്‍ വലിയ വിജയമാണ് കണ്ടത്. 140ഓളം പേര്‍ക്ക് റമദാന്‍ കിറ്റ്, 112ഓളം പേര്‍ക്ക് പഠന സഹായം ഇരുപതില്‍പ്പരം വീല്‍ച്ചെയറുകള്‍, നാലോളം കുടുംബങ്ങള്‍ക്ക് വീട്. അങ്ങനെ വന്ന സ്‌നേഹ ഹസ്തങ്ങളുടെ പട്ടിക നീളുകയാണ്.

വിഭിന്ന ശേഷിക്കാര്‍ക്കായി ഒരു ഗ്രാമമെന്ന മോഹമാണ് ഇനി സാധ്യമാവാനുള്ള വലിയ പ്രൊജക്ട്. അവിടെ ഇരുപത്തഞ്ചോളം വീടുകള്‍ ഉയര്‍ന്നുവരണം. കയറിച്ചെല്ലുന്നിടത്ത് ചവിട്ടുപടികളില്ലാത്ത വീല്‍ചെയര്‍ ഫ്രണ്ട്‌ലിയായ ഒരിടം. വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്നു എന്ന് തോന്നുന്നവര്‍ക്ക് മാറിത്താമസത്തിനായി അവിടേക്ക് കുടുംബസമേതം കടന്നുവരാം. ചുറ്റുവട്ടങ്ങളിലേക്കിറങ്ങാതെ ജയില്‍ ജീവിതം നയിക്കുന്ന ഭൂരിഭാഗത്തിന് ഇതൊരു പുതുലോക പ്രതീതി സമ്മാനിക്കും. തൊഴില്‍ പരിശീലനം അടക്കമുള്ള വിവിധ പദ്ധതികള്‍ക്കും അവിടെ സൗകര്യമുണ്ടാകണം. തിരിച്ചടികള്‍ തിരിച്ചറിവാക്കി, ഓരോ നിമിഷത്തിനും ധര്‍മങ്ങളുണ്ടെന്ന ബോധത്തോടെ മാതൃകാ സേവനം ചെയ്യുന്ന സലീമിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ സമൂഹത്തിന് കടമയുണ്ട്. അലിവും ആര്‍ദ്രദയും വറ്റാത്തവരുടെ ഓരോ ഫോണ്‍കോളുകളും കാത്ത് 9562101045 എന്ന നമ്പറില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശിയായ സലീമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago
No Image

തിരുവനന്തപുരത്ത് കുടിവെള്ള വിതരണം തടസപ്പെടും

Kerala
  •  2 months ago
No Image

വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത്

Kerala
  •  2 months ago
No Image

ഇന്ത്യക്കാരുടെ തൊഴില്‍ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചര്‍ച്ച ചെയ്യപ്പെടണം: ഐ സി എഫ്

oman
  •  2 months ago