സമാധാന രാഷ്ട്രീയത്തിന് വടകര വിധിയെഴുതും: മുല്ലപ്പള്ളി രാമചന്ദ്രന്‍
കക്കട്ടില്‍: സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന ജനവിധിയാണ് വടകരയില്‍ ഉണ്ടാവുകയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യം നിലനിര്‍ത്താനുള്ള പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മോദി ഭരണം അവസാനിപ്പിച്ചെ മതിയാവൂ.
ഭരണം തുടര്‍ന്നാല്‍ ഭരണഘടനയും , ജനാധിപത്യവും , മതേതരത്വവും അവസാനിക്കും. നല്ല ദിനം വരുമെന്ന് പറഞ്ഞ അധികാരത്തില്‍ വന്ന മോദിയും, എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന പിണറായിയും ജനങ്ങള്‍ക്ക് സമ്മാനിച്ചത് നിരാശ മാത്രമാണ്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഇരുവരുടെയും മുഖമുദ്ര. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെ കോണ്‍ഗ്രസിന്റെ മറ്റൊരു വിപ്ലവ പദ്ധതിയാണ് 'ന്യായ് '. 25 കോടി ജനങ്ങള്‍ക്ക് ഗുണഫലം ലഭിക്കുന്നതാണ് പ്രസ്തുത പദ്ധതി. ഭക്ഷ്യ സുരക്ഷ , വിവരാവകാശ നിയമം , വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയ പദ്ധതി നടപ്പാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിപ്ലവകരമായ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.കുന്നുമ്മല്‍ മണ്ഡലം തവിടോറ മേഖലാ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.കെ ലിഗേഷ് അധ്യക്ഷനായി. വി.എം ചന്ദ്രന്‍ , പ്രമോദ് കക്കട്ടില്‍ , കാവില്‍ പി. മാധവന്‍ , കെ.കെ രാജന്‍ , ശ്രീജേഷ് ഊരത്ത് , എലിയാറ ആനന്ദന്‍ , സി.വി അഷ്‌റഫ് , വി.പി മൂസ , പി.പി അശോകന്‍ , ബീന എലിയാറ , എം.ടി രവീന്ദ്രന്‍ , ജമാല്‍ മൊകേരി , വനജ ഒതയോത്ത് , ടി.വി രാഹുല്‍ , അരുണ്‍ മുയ്യോട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."