ദുരിതക്കയത്തില്‍ എടച്ചേരി പുതിയങ്ങാടി ടൗണ്‍
എടച്ചേരി: എടച്ചേരിയുടെ തീരാശാപമായ പൈപ്പ് പൊട്ടല്‍ ഭീഷണി തുടരുന്നു. പുതിയങ്ങാടി ടൗണില്‍ നിന്ന് വില്യാപ്പള്ളിയിലേക്ക് പോകുന്ന ജങ്ഷനിലാണ് ജല അതോറിറ്റി സ്ഥാപിച്ച പൈപ്പ് വീണ്ടും പൊട്ടി കുടിവെള്ളം പാഴാകുന്നത്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഈ ഭാഗത്ത് കടക്കാരും, കാല്‍നടയാത്രക്കാരും ഏറെ ദുരിതം അനുഭവിക്കുകയാണ്. വാഹനങ്ങളുടെ ടയര്‍ പതിച്ച് ഈ മലിനജലം കടകളിലേക്കും, യാത്രക്കാര്‍ക്ക് നേരെയും തെറിക്കുന്നതും പതിവാണ്.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടായിട്ടില്ല. പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.വെള്ളം കെട്ടിക്കിടന്ന് ടൗണിലുടനീളം റോഡില്‍ കുഴികള്‍ നിറഞ്ഞു കിടക്കുകയാണ്. കൊടുങ്ങമ്പുറത്ത് താഴെ ടാറിളകിയ റോഡില്‍ മണ്ണും പാറപ്പൊടിയുമിട്ട് അധികൃതര്‍ കുഴി നികത്തിയിരുന്നു.
എന്നാല്‍ മഴയില്‍ അവ മുഴുവന്‍ ഒലിച്ചുപോവുകയും പഴയ ഗര്‍ത്തങ്ങള്‍ വീണ്ടും രൂപപ്പെടുകയും ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വിധത്തിലുള്ള ഇത്തരം കുഴിയടക്കലിന് പകരം കൈനാട്ടി-നാദാപുരം പാത വികസിപ്പിക്കുന്നതിന് അനുവദിച്ച നാല്‍പത് കോടി രൂപ ചെയോഗിച്ച് റോഡ് വികസന പ്രവൃത്തികള്‍ ആരംഭിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."