തിരുവമ്പാടി പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്നത് വന്‍ വാടക നല്‍കി
തിരുവമ്പാടി: പുതിയ കെട്ടിടം പണിതിട്ടും വന്‍ വാടക നല്‍കി പ്രവര്‍ത്തിക്കുകയാണ് തിരുവമ്പാടി പഞ്ചായത്ത് ഓഫിസ്. മാര്‍ച്ച് 18 മുതല്‍ പുതിയ കെട്ടിടത്തില്‍ പഞ്ചായത്ത് ഓഫിസ് എന്ന പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയാതെ വന്നതോടെ മാസം തോറുമുള്ള വന്‍ ബാധ്യതഇപ്പോഴും തുടരുകയാണ്. പഞ്ചായത്തിന് പുതിയ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതിന് കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സി. മോയിന്‍കുട്ടി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.17 കോടി രൂപ അനുവദിക്കുകയും കെട്ടിടത്തിനു ശിലാസ്ഥാപനം നടത്തുകയും ചെയ്തിരുന്നു.ശേഷം അധികാരത്തില്‍ വന്ന ഇടതുമുന്നണി ഭരണസമിതി മൂന്നുവര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത.്
2019 ജനുവരിയില്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും താഴെ തിരുവമ്പാടിയില്‍ 50,000 രൂപ പ്രതിമാസം വാടക നല്‍കിയാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് അഞ്ചാം തിയതി ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാന പ്രകാരം 18 മുതല്‍ ഓഫിസ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടതായിരുന്നു. ഇത് സംബന്ധമായി ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കേണ്ട തുക അനാവശ്യ വാടക നല്‍കി പഞ്ചായത്ത് നഷ്ടപ്പെടുത്തുന്നു എന്ന പരാതിയും ഉയരുന്നുണ്ട്. നാലര വര്‍ഷത്തോളമായി വാടകയിനത്തില്‍ മാത്രം 25 ലക്ഷത്തോളം രൂപ പഞ്ചായത്തിന് ചെലവ് വന്നതായാണ് സൂചന.
മറിപ്പുഴ, മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, പുല്ലൂരാംപാറ, ഓളിക്കല്‍, പൊന്നാങ്കയം, പുന്നക്കല്‍, പാമ്പിഴഞ്ഞപാറ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് നിലവിലെ വാടക കെട്ടിടത്തിലെ പഞ്ചായത്ത് ഓഫീസിലെത്തെണമെങ്കില്‍ തിരുവമ്പാടിയില്‍ വന്ന് വീണ്ടും വണ്ടി പിടിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."