HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ കാമറ നിരോധിച്ചു
backup
July 13 2018 | 01:07 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ക്ലാസ് മുറികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്കൂളുകള്‍ ക്ലാസ് മുറികളില്‍ നിന്ന് ഇവ നീക്കം ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസ് മുറികളില്‍ കാമറ സ്ഥാപിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശം നിലവിലുണ്ട്. വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കും പ്രിന്സിപ്പല്മാര്ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."