പി.പി സുനീറിന്റെ കല്‍പ്പറ്റയിലെ മൂന്നാംഘട്ട പര്യടനം അവസാനിച്ചു
കല്‍പ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.പി സുനീറിന്റെ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം അവസാനിച്ചു.
പര്യടനത്തിനിടെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. കല്‍പ്പറ്റ അസംബ്ലി മണ്ഡലത്തിലെ തളിപ്പുഴ, പഴയ വൈത്തിരി, സുഗന്ധഗിരി, അച്ചൂര്‍, മഞ്ഞൂറ, കാപ്പിക്കളം, മുണ്ടക്കുറ്റി, വൈപ്പടി, മാടക്കുന്ന്, കരിഞ്ഞകുന്ന്, കാരാറ്റപ്പടി, പാലവയല്‍, ചുണ്ടക്കര, പച്ചിലക്കാട്, മൃഗാശുപത്രിക്കവല, കുമ്പളാട്, എടപ്പെട്ടി, നിടുങ്ങോട്, നടുപ്പാറ, ആനപ്പാറ, ഓടത്തോട്, കുന്നമ്പറ്റ, എരുമക്കൊല്ലി, എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
കെ.ടി ഷഫീര്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് നേതാക്കളായ സത്യന്‍ മൊകേരി, പി.കെ മൂര്‍ത്തി, സി.എസ് സ്റ്റാന്‍ലി, എം.വി ബാബു, കെ.കെ തോമസ്, കെ. സുഗതന്‍, എം. മധു, പി. ഹാരിസ്, വിജേഷ്, കെ. സന്തോഷ്, സി.എം ശിവരാമന്‍, എന്‍.ഒ ദേവസ്യ, വി.പി വര്‍ക്കി, ജ്യോതിഷ് കുമാര്‍, മുഹമ്മദ് കുട്ടി, കെ.പി ശശികുമാര്‍, മുഹമ്മദ് പഞ്ചാര, ചലച്ചിത്രനടനും സി.പി.ഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി അംഗവുമായ ചേര്‍ത്തല ജയന്‍, പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, സി.ആര്‍ പത്മനാഭന്‍ പര്യടനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."