ഗിന്നസ് നഖങ്ങള്‍ ഇനി മ്യൂസിയത്തില്‍; ആറരപ്പതിറ്റാണ്ടിനു ശേഷം ശ്രീധര്‍ നഖം മുറിച്ചു
പൂനെ: ആറരപ്പതിറ്റാണ്ടായി ശ്രീധര്‍ ചില്ലാലിന്റെ കൈനഖങ്ങള്‍ വളരുകയായിരുന്നു. ഗിന്നസ് ബുക്കില്‍ ഇടംനേടിയ ആ പെരുംനഖങ്ങള് അദ്ദേഹം വെട്ടി. കഴിഞ്ഞ 66 വര്‍ഷമായി ശ്രീധര്‍ വളര്‍ത്തിയ നഖങ്ങളാണ് ഒടുവില്‍ മുറിച്ചുമാറ്റിയത്. പൂനെ സ്വദേശിയായ ഇയാള്‍ക്ക് ഇപ്പോള്‍ 82 വയസുണ്ട്.
1952ല്‍ തന്റെ 14-ാം വയസ് മുതലാണ് ഇയാള്‍ ഇടതു കൈയിലെ നഖം നീട്ടി വളര്‍ത്താന്‍ തുടങ്ങിയത്. 909.6 സെന്റി മീറ്റായിരുന്നു നഖത്തിന്റെ നീളം. തള്ളവിരലിലെ നഖത്തിനായിരുന്നു ഏറ്റവും നീളം കൂടുതല്‍. 197.8 സെന്റി മീറ്റര്‍. ചൂണ്ടുവിരലിലെ നഖത്തിന് 164.5 സെന്റി മീറ്റര്‍, നടുവിരലില്‍ 186.6 സെന്റി മീറ്റര്‍, മോതിരവിരലില്‍ 181.6 സെന്റി മീറ്റര്‍, ചെറുവിരലില്‍ 179.1 സെന്റി മീറ്റര്‍ എന്നിങ്ങനെയാണ് നഖത്തിന്റെ നീളം.
വെട്ടിമാറ്റിയ നഖങ്ങള്‍ ഇനി ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലെ റിപ്ലിയുടെ പ്രശസ്തമായ 'ബിലീവ്സ് ഇറ്റ് ഓര് നോട്ട്' മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. 2015ലാണ് ഒറ്റകൈയില്‍ ഏറ്റവും നീളം കൂടിയ നഖത്തിനുടമയെന്ന ഗിന്നസ് റെക്കോര്‍ഡ് ശ്രിധര്‍ ചില്ലാലിനെ തേടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."