വോട്ട് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക്: കര്‍ഷക കൂട്ടായ്മ
കല്‍പ്പറ്റ: വയനാടിന്റെ പ്രകൃതിയെയും കര്‍ഷകരെയും മറക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷക കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ റോഡുകളോ, ടൂറിസമോ, ചുരം ബദല്‍ പാതയോ, റയില്‍വേയോ അല്ല യഥാര്‍ഥ പ്രശ്‌നം. ഇവിടുത്തെ പ്രശ്‌നം ജനസംഖ്യയുടെ 93 ശതമാനത്തിലധികം വരുന്ന കര്‍ഷകരുടെ അതിജീവനമാണ്. കര്‍ഷകരെ പരിഗണിക്കാതെ മറ്റുള്ളവര്‍ക്കായി പണിയെടുക്കുന്ന ആളുകള്‍ക്ക് കര്‍ഷക ജനത വോട്ട് ചെയ്യരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. വയനാടിന്റെ മണ്ണും ജലവും വനവും നശിപ്പിക്കപ്പെട്ടതാണ് നാടിന്റെ തകര്‍ച്ചക്ക് മുഖ്യകാരണം. ഒപ്പം വിപണികളിലെ കള്ളക്കളികളും മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിടുകയാണ്. ഇങ്ങിനെ കടക്കെണിയില്‍പ്പെട്ട് ഉഴറുന്ന കര്‍ഷകരുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളാന്‍ സര്‍ക്കാരുകള്‍ തയാറാവണം. കാര്‍ഷിക പുനരുജ്ജീവനത്തിന് പലിശരഹിത വായ്പകള്‍ നല്‍കാനും അധികൃതര്‍ തയാറായെങ്കില്‍ മാത്രമെ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കു. ഒപ്പം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ താങ്ങുവില സര്‍ക്കാരുകള്‍ നിയപമരമായ ബാധ്യതയാക്കി മാറ്റണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ രാജേഷ് കൃഷ്ണന്‍, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, ബാബു മൈലമ്പാടി, ബാബുരാജ്, ഇ.ജെ ജോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."