എല്‍.ഡി.എഫ് മെഗാ സ്‌ക്വാഡ് കാംപയിന്‍ 14ന്
കല്‍പ്പറ്റ: 'വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ' എന്ന കാംപയിനുമായി എല്‍.ഡി.എഫ്. എല്‍.ഡി.എഫ് ഉയര്‍ത്തുന്ന പത്ത് ചോദ്യങ്ങളടങ്ങിയ ലഘുലേഖയുമായി 14ന് 15,000 സ്‌ക്വാഡുകള്‍ ഭവന സന്ദര്‍ശനം നടത്തുമെന്ന് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജന. കണ്‍വീനര്‍ പി. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ബൂത്തില്‍ പത്ത് സ്‌ക്വാഡ് പ്രകാരമാണ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ നേരില്‍ കാണുക. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പകല്‍ എട്ട് മുതല്‍ 11വരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുമെന്നും നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് തുടങ്ങിവെച്ച നവ ഉദാരവല്‍ക്കരണം-ആഗോളവല്‍ക്കരണ നയങ്ങളും ആസിയന്‍ കരാറുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ നയങ്ങള്‍ ഇതുവരെ തിരുത്തുമെന്ന് കോണ്‍ഗ്രസോ ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധിയോ പറഞ്ഞിട്ടില്ല. ഈ നയങ്ങള്‍ തുടരുന്നിടത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെയാവും.
കര്‍ഷകര്‍ക്ക് എന്നും താങ്ങായി നിന്നത് ഇടതുപക്ഷമാണ്. 2005ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന വി.എസ് അച്യുതനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എടുത്ത നടപടികളുടെ ഭാഗമായാണ് അന്ന് വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മോദി ഭരണത്തില്‍ രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ചോദ്യചെയ്യപ്പെടുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് 40 പേരെയാണ് ഈ ഭരണത്തില്‍ തല്ലിക്കൊന്നത്. ഇതില്‍ ഒരാളുടെ വീട്ടില്‍ പോലും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ പോയിട്ടില്ല. ഇത് നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇത്തരം പ്രശ്‌നങ്ങളും മെഗാസ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ വിവരിക്കും. 12ന് പുല്‍പ്പള്ളിയിലും 13ന് നിലമ്പൂരിലും കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കും. ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്യന്‍ മൊകേരി, പി. ഗഗാറിന്‍, സി.കെ ജാനു, വിജയന്‍ ചെറുകര, ആലീസ് മാത്യു, സി.എം ശിവരാമന്‍, വി.വി വര്‍ക്കി, എന്‍.കെ മുഹമ്മമദ്കുട്ടി, എം.ടി ഇബ്രാഹിം, എ.പി കുര്യാക്കോസ്, കെ.പി ശശികുമാര്‍, സത്യുമാത്യു, ഇളമന ഹരിദാസ്, പി.കെ മൂര്‍ത്തി, ബി. രാധാകൃഷ്ണപിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."