പ്രളയവഴികളില്‍ സാന്ത്വനമായി എം.എല്‍.എമാരുടെ തെരഞ്ഞെടുപ്പ് പര്യടനം
മാള: ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അങ്കമാലി എം.എല്‍.എ റോജി എം. ജോണും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തും മാള, പൊയ്യ, അന്നമനട, കുഴൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
പ്രളയം ഏറ്റവും അധികം ദുരന്തം വിതച്ച കുഴൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയ എം.എല്‍.എ എമാരോട് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ വിവരിച്ചു. പ്രളയത്തിന്റെ ദുരിതങ്ങള്‍ വിവരിച്ചു പൊട്ടിക്കരഞ്ഞവര്‍ പലപ്പോഴും എം.എല്‍.എ മാരുടെ കണ്ണ് നിറച്ചു.
തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന എം.എല്‍.എമാരെ പല കേന്ദ്രങ്ങളിലും ജനങ്ങള്‍ റോഡില്‍ കാത്തു നിന്ന് തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിച്ചു. രാവിലെ എരയാംകുടി സെന്ററില്‍ നിന്നാരംഭിച്ച പ്രചാരണത്തിന് നൂറു കണക്കിന് ഇരുചക്ര വാഹനങ്ങള്‍ അകമ്പടിയേകി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് എം.എല്‍.എമാര്‍ക്ക് ലഭിച്ചത്. മാമ്പ്ര സെന്റര്‍, പൈങ്കാവ്, അന്നമനട ചുറ്റി പര്യടനം വെണ്ണൂര്‍പ്പാടം കോളനി റോഡിലെത്തിയപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ എം.എല്‍.എമാര്‍ക്ക് ചുറ്റും കൂടി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ബെന്നി ബെഹനാന് വേണ്ടി വോട്ടു ചോദിച്ച് ചെറു പ്രസംഗം. തികച്ചും ജനകീയ ശൈലിയിലാണ് യുവ യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രചാരണം നടത്തുന്നത്. പൂപ്പത്തി, പൊയ്യ, മാള ടൗണ്‍, ആനപ്പാറ, കോട്ടമുറി എന്നിവിടങ്ങളിലും ഉജ്ജ്വല സ്വീകരണമാണ് എം. എല്‍.എമാര്‍ക്ക് ലഭിച്ചത്. റോഡ് ഷോയോടെയാണ് പര്യടനം സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."